അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്കുന്ന പ്രമുഖ ആരോഗ്യപരിപാലന AI ടെക്നോളജി കമ്പനിയായ ഹെല്‍ത്ത്എഡ്ജ് ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ പ്രവർത്തനം തുടങ്ങി . ആരോഗ്യ പരിപാലന പദ്ധതികളെ ആധുനികവല്ക്കരിക്കാന് സഹായിക്കുന്ന എഐ അധിഷ്ഠിത സോഫ്റ്റ് വെയറും സാങ്കേതികവിദ്യാ സേവനങ്ങളും നല്കുന്ന കമ്പനിയാണ് HealthEdge. ഹെല്ത്ത്എഡ്ജിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫേസ്-1 ലെ പുതിയ സമുച്ചയമായ ബ്രിഗേഡ് സ്ക്വയറില്‍ ഓഫീസ് തുറന്നത്

ഹെല്ത്ത്എഡ്ജിന്റെ എഞ്ചിനീയറിംഗ്, ഉത്പന്ന വികസനം, ഉപഭോക്തൃ സേവനങ്ങള്‍ എന്നിവ മികച്ചതാക്കുന്ന പ്രധാനകേന്ദ്രമായി പുതിയ ഓഫീസ് മാറും. ബെയിന്‍ കാപ്പിറ്റല്‍ യുഎസ്ടി ഹെല്‍ത്ത്പ്രൂഫിനെ ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഹെല്‍ത്ത്എഡ്ജും യുഎസ്ടി ഹെല്‍ത്ത്പ്രൂഫും നിലവില്‍ ഹെല്‍ത്ത്എഡ്ജ് ബ്രാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
എഐ, ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലെയിം അഡ്മിനിസ്ട്രേഷന്, ഗുണനിലവാര മെച്ചപ്പെടുത്തല്‍, പ്രോസ്പെക്റ്റീവ് പേയ്മെന്റ് കൃത്യത, നെറ്റ് വര്‍ക്ക് മാനേജ്മെന്റ്, കെയര്‍ മാനേജ്മെന്റ്, റിസ്ക് ക്രമീകരണം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത പ്ലാറ്റ് ഫോം ഇതിലൂടെ ലഭ്യമാകും.
ചെന്നൈ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹെല്ത്ത്എഡ്ജിന് സാന്നിധ്യമുണ്ട്.
സംസ്ഥാന ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഹെല്‍ത്ത്എഡ്ജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍, യുഎസ്ടി പ്രസിഡന്റ് അലക്സാണ്ടര്‍ വര്‍ഗീസ്, എസ്ടിപിഐ ഡയറക്ടര്‍ ഗണേഷ് നായക്, ജിടെക് വൈസ് ചെയര്മാന് ഹരിപ്രസാദ് കൃഷ്ണപിള്ള, ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഋഷികേഷ് നായര്‍, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോമതി ജി തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഐടി മേഖലയ്ക്ക് അനുയോജ്യമായ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്നു സീറാം സാംബശിവ റാവു പറഞ്ഞു.
ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന് ആഡംസ് പറഞ്ഞു.
ടെക്നോപാർക്കിലെ ഏറ്റവും പുതിയ സമുച്ചയമായ ബ്രിഗേഡ് സ്ക്വയര്‍ ഗ്രൗണ്ട് ഫ്ലോര്‍, രണ്ട് ബേസ്മെന്റ് ലെവലുകള്‍, 12 നിലകള്‍ എന്നിവയിലായി മൊത്തത്തില്‍ 200,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. 12 നിലകളില്‍ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ഓഫീസില്‍ ഏകദേശം 1,500 ജീവനക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. ജീവനക്കാര്‍ക്കായി എക്സിക്യൂട്ടീവ് ഡൈനിംഗ്, ട്രെയിനിംഗ് റൂമുകള്‍, വെല്‍നസ് റൂമുകള്‍, മദേഴ്സ് റൂം, വര്‍ക്ക് സ്പേസുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐജിബിസി ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനും ഈ കെട്ടിടത്തിനുണ്ട്.
HealthEdge, a leading healthcare technology company serving more than 110 million covered lives across the United States, today opened a new 162,000 sq. ft. campus at Brigade Square in Technopark Phase I.
The expansion marks a significant investment in HealthEdge’s India operations, which span engineering, product development, and client services, and reflects the company’s long-term growth trajectory following its merger with UST HealthProof.
US-based healthcare AI technology company HealthEdge opens a 162,000 sq. ft. campus at Brigade Square in Technopark Phase I, Trivandrum
