വ്യോമ പ്രതിരോധ മേഖലയിൽ വലിയ മുന്നേറ്റവുമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) അനന്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും (ATL) പുതിയ കരാറിൽ ഒപ്പുവെച്ചു. മിസൈലുകൾ, റഡാറുകൾ, ഉപഗ്രഹങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയ്ക്കായി അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ സംയുക്തമായി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ബി.ഇ.എൽ ഡയറക്ടർ അനൂപ് കുമാർ റായിയും എ.ടി.എൽ മാനേജിംഗ് ഡയറക്ടർ അനൂപ് പാവുലൂരിയും ധാരണാപത്രം കൈമാറി. ഈ സംയുക്ത നീക്കം രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്യും.
Bharat Electronics Limited (BEL) partners with Ananth Technologies to design and manufacture advanced electronics for missiles, radars, satellites, and defense systems.
