വിഴിഞ്ഞം തുറമുഖത്ത് എക്സ്പോർട്ട് – ഇംപോർട്ട് പൂർണ്ണമായും പ്രവർത്തന നിരതമാകുമ്പോൾ, ഇന്ത്യയിലെ ഒരു സംരംഭകന് കിട്ടാവുന്ന ഏറ്റവും നൂതനമായ ചില ഓപ്പർച്യൂണിറ്റികളാണ് കേരളത്തിലെ നവ സംരംഭകർക്കായി തുറക്കുന്നത് എന്ന് അറിയമോ?
ശീതീകരിച്ച നാടൻ ഭക്ഷണങ്ങൾ, ചിപ്സ്, ചക്ക, തേങ്ങ അങ്ങനെ നമ്മുടെ ഏത് പ്രൊഡക്റ്റുകളും, വാല്യു ആഡഡ് പ്രൊഡക്റ്റുകളും വിഴിഞ്ഞം വഴി യൂറോപ്പ്, അമേരിക്ക, ഗൾഫ് വിപണികളിലേക്ക് നേരിട്ടെത്തിക്കാം. ഇതുവരെ കേരളത്തിൽ നിന്നുള്ള ഒരു കണ്ടെയ്നർ യൂറോപ്പിലോ അമേരിക്കയിലോ എത്താൻ 60 ദിവസത്തോളം എടുക്കുമായിരുന്നുവെങ്കിൽ ഇനി അത് കേവലം 25ഓ 28ഓ ദിവസമേ എടുക്കൂ. ചരക്കെത്തുന്ന ദിവസം കുറഞ്ഞു എന്ന് മാത്രമല്ല അതിന്റെ അർത്ഥം, പണം കൈയ്യിലെത്തുന്ന സമയം കുറഞ്ഞു എന്നാണ്, ഓപ്പറേഷണൽ എക്സ്പെൻസ് ബെറ്ററായി മാനേജ് ചെയ്യാനാകുന്നു എന്നതാണ്, കയറ്റി അയയ്ക്കുന്ന കണ്ടെയ്നറുകളുടെ ഫ്രീക്വൻസി കൂടുന്നു എന്നതാണ്.. ചുരുക്കത്തിൽ ബിസിനസ്സ് ഇരട്ടിയാകുന്നു എന്നതാണ്. ഇത് അവസരമായി ഉപയോഗിക്കാനറിയാവുന്നവരെല്ലാം രക്ഷപെടും. മലയാളി ആകണമെന്ന് വാശിപിടിക്കേണ്ട, തമിഴനും തെലുങ്കനുമൊക്കെ നമ്മളേക്കാൾ ബിസിനസ്സ് അക്യുമെൻ ഉണ്ട്. അവരാകും ഈ സാധ്യതയെ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പോകുന്നത് എന്ന് വ്യക്തം. ആരായാലും നമ്മുടെ നാടിന്റെ സമ്പത്താണ് ചലിക്കാൻ പോകുന്നത്. കൂടുതൽ ബെറ്ററായി ചിന്തിച്ചാൽ മലയാളികളായ നമുക്ക് കൊള്ളാം.

വിഴിഞ്ഞത്തേക്ക് ചരക്കുമായി രാജ്യമെമ്പാടുനിന്നും കണ്ടെയിനറുകൾ വരാൻ പോവുകയാണ്. തിരുവനന്തപുരത്തും പാലക്കാട് ഡ്രൈ പോർട്ടിലും ആധുനിക ടെമ്പറേച്ചർ കൺട്രോൾഡ് ഗോഡൗണുകൾ ഇനി അനിവാര്യമാണ്. നോക്കിക്കോളൂ, ആധുനികമായ ഈ Cold Storage ചെയിൻ, പുതിയ മില്യൺ ഡോളർ സംരംഭകരെ സൃഷ്ടിക്കാൻ പോകുന്ന വലിയ മേഖലയായിരിക്കും. കപ്പലുകൾക്ക് ആവശ്യമായ കുടിവെള്ളം, ആഹാരം, ക്രൂ സർവീസിങ്, ചെറിയ സ്പെയർ പാർട്സുകൾ എന്നിവ വിതരണം ചെയ്യുന്ന ഏജൻസികൾക്ക് തിരുവനന്തപുരത്തും കൊച്ചിയിലും ആവശ്യം ഏറും. വിഴിഞ്ഞം പോലുള്ള വലിയ ഇൻഫ്രസ്ട്രക്ചർ ഒരു സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും, പക്ഷെ അത് ഒരു ഇൻഫ്രയ്ക്കൊപ്പം ഡിഫോൾട്ടായി വരില്ല. എന്നുവെച്ചാൽ മിന്നലിനൊപ്പം ഇടി മുഴങ്ങുന്നതുപോലെ, വിഴിഞ്ഞം തുറമുഖം സാധ്യതയുടെ കലവറ താനേ തുറക്കില്ല. അതിന് ഗവൺമെന്റ് അനുമതികൾക്കായി ചടുലമായ സർക്കാർ മിഷനറി ഉണ്ടാകണം. മാരിടൈ വ്യവസായങ്ങൾക്കും ഫുഡ് ബിസിനസ്സുകൾക്കും, വാല്യുആഡഡ് സംരംഭങ്ങൾക്കും വേണ്ട ലൈസൻസുകളും, കസ്റ്റംസ് ക്ലിയറൻസുകളും യാതൊരു തടസ്സവുമില്ലാതെ മണിക്കൂറുകൾക്കകം ഓൺലൈനായി ലഭ്യമാകാൻ കഴിഞ്ഞാലേ ഈ പറഞ്ഞ സാധ്യതകൾ സംരംഭകന് സഹായകരമാകൂ. അതുപോലെ, കേരളത്തിലെ സർവ്വകലാശാലകളിൽ വിഴിഞ്ഞത്തെ കേന്ദ്രീകരിച്ച് മാരിടൈം സ്റ്റഡീസ്, ലോജിസ്റ്റിക്സ് അക്കാദമികൾ ഉടൻ വരണം. യൂറോപ്യൻ ഡ്രഗ് ആൻഡ് ഫുഡ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം സാധനങ്ങൾ പരിശോധിച്ച് സീൽ ചെയ്യാനുള്ള പരിശോധനാ കേന്ദ്രങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും സ്ഥാപിക്കണം. അസാധാരണമായ വികസന പരിപ്രേക്ഷ്യമാണ് വിഴിഞ്ഞത്തെ ക്രെയിനുകൾ, കടലിൽ നിന്ന് കേരളത്തിനായി പൊക്കി എടുത്തിരിക്കുന്നത്.
The full operationalisation of Vizhinjam Port could open major opportunities for Kerala’s entrepreneurs by enabling faster exports of frozen traditional foods, chips, jackfruit, coconut and other value-added products to European, American and Gulf markets. With shipping times potentially falling from around 60 days to 25–28 days, businesses could benefit from faster payments, lower operational costs and higher shipment volumes. The port is also expected to create demand for temperature-controlled warehouses, cold-chain facilities, ship supplies, crew services, spare parts and logistics businesses. However, unlocking Vizhinjam’s full potential will require faster government approvals, online licensing and customs clearance, maritime and logistics education, and international-standard food and product testing facilities in Kerala.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
