മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള മറാത്ത്വാഡ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമ്മാണം പുരോഗമിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ പ്രോട്ടോടൈപ്പ് ഈ സാമ്പത്തിക വർഷം പുറത്തിറങ്ങുമെന്ന് ആർ.വി.എൻ.എൽ ചെയർമാൻ സലീം അഹമ്മദ് അറിയിച്ചു. ആർ.വി.എൻ.എല്ലും റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങ്ങും (TMH) ചേർന്നുള്ള സംയുക്ത സംരംഭമായ കിനെറ്റ് റെയിൽ സൊല്യൂഷൻസാണ് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻസെറ്റുകൾ ഇവിടെ നിർമ്മിക്കുന്നത്.

നേരത്തെ ജൂൺ 2026ൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന പ്രോട്ടോടൈപ്പിന്റെ നിർമ്മാണ കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. റഷ്യൻ കമ്പനിയായ ടിഎംഎച്ചുമായി സഹകരിച്ചുള്ള ഈ പദ്ധതിയിലൂടെ രാജ്യത്തെ ദീർഘദൂര റെയിൽയാത്ര കൂടുതൽ സുഖകരവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിടുന്നു. ഇതിനുപുറമെ രാജ്യവ്യാപകമായി ഒട്ടനവധി പുതിയ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളും ഇലക്ട്രിഫിക്കേഷൻ ജോലികളും ആർ.വി.എൻ.എൽ വിജയകരമായി പൂർത്തിയാക്കി വരുന്നുണ്ട്.
The first Vande Bharat Sleeper train prototype being manufactured in Latur is scheduled to roll out by March 31, confirmed RVNL Chairman Salim Ahmed
