ജപ്പാൻ സന്ദർശന വേളയിൽ ജാപ്പനീസ് കമ്പനികളോട് ഇന്ത്യയിൽ നിക്ഷേപവും വ്യാവസായിക പങ്കാളിത്തവും വർദ്ധിപ്പിക്കാൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിലവിൽ പ്രവർത്തിക്കുന്ന 1,580 ജാപ്പനീസ് കമ്പനികൾക്ക് സമാനമായി കൂടുതൽ സംരംഭങ്ങൾ ഇവിടെ വിജയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സൂസുക്കിയുടെ വിപണി മൂല്യം അതിന്റെ മാതൃ കമ്പനിയേക്കാൾ കൂടുതലാണെന്നും ഇത് രാജ്യത്തെ വിജയകരമായ പ്രവർത്തനങ്ങളുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എനെർജി ട്രാൻസിഷൻ, മൊബിലിറ്റി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സെമികണ്ടക്ടറുകൾ, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ വിപുലമാകും
Union Minister Piyush Goyal urges Japanese companies to boost investment in India, highlighting Suzuki’s success and growing opportunities in semiconductors, infrastructure, and energy transition.
