വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിലെ ഉത്പാദന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുന്നൂറിലധികം ഇന്ത്യൻ സപ്ലയർമാരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ മോഡലുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിനായി ഇന്ത്യയിലും വിയറ്റ്നാമിലുമായി നിരവധി സപ്ലയർ കോൺഫറൻസുകൾ കമ്പനി സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലുകൾ തൂത്തുക്കുടി പ്ലാന്റിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് പുറത്തിറക്കുന്നതെങ്കിലും, വരാനിരിക്കുന്ന പുതിയ മോഡലുകളിൽ കൂടുതൽ തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി 500 മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ കീഴിലുള്ള തൂത്തുക്കുടി പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിന് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് ബസുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും നിർമ്മാണ യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് ഈ പുതിയ പദ്ധതി.
Vietnamese EV maker VinFast advances its $500M India investment plan, securing approval for its Thoothukudi plant expansion to build localized electric vehicles.
