അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് ശരാശരി ആഴ്ചയിൽ രണ്ടിലധികം വിമാനങ്ങൾ വീതം കൈമാറാൻ ഒരുങ്ങുകയാണ് വിമാന നിർമ്മാതാക്കളായ എയർബസ്. നിലവിൽ ഇന്ത്യയ്ക്കായി 1,200-ലധികം വിമാനങ്ങളുടെ വലിയൊരു ബാക്ക്ലോഗ് തങ്ങളുടെ കൈവശമുണ്ടെന്ന് എയർബസ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് ജർഗൻ വെസ്റ്റർമെയർ വ്യക്തമാക്കി.

ഇന്ത്യയിൽ നിലവിൽ സർവീസ് നടത്തുന്ന ആകെ 800-ഓളം വിമാനങ്ങളിൽ 500-ലധികവും എയർബസ് നിർമ്മിതമാണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കണക്കുകൾ പ്രകാരം അടുത്ത ഒരു ദശാബ്ദക്കാലത്ത് വർഷം തോറും ശരാശരി 120 വിമാനങ്ങൾ വീതം കമ്പനി ഇന്ത്യയ്ക്ക് നൽകും.
കൂടാതെ, രാജ്യത്തെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എയർബസ് ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ശേഷികൾ വികസിപ്പിച്ചുവരികയാണ്. നാഗ്പൂരിൽ പുതിയ റേഡോം റിപ്പയർ ഫെസിലിറ്റി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ എയർലൈൻ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലുള്ള സേവനം ഉറപ്പാക്കാൻ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
Airbus plans to deliver over two aircraft per week to India over the next decade, addressing a 1,200-plane backlog while expanding local MRO capabilities
