ചുണ്ടൻ വള്ളങ്ങൾക്കുമുണ്ട് ഐ പി എൽ മാതൃകയിൽ സി ബി എൽ ലീഗ്. കേരളത്തിലെ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയര്‍ത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് CBL നടക്കും. ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന് വള്ളങ്ങളുടെ മത്സരങ്ങളുടെ ആറാം സീസണാണ് ആവേശത്തുടക്കമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും വള്ളംകളി പ്രേമികളെയും സിബിഎല്‍ വേദികളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കേരളത്തിന്റെ അഭിമാനമായ ഈ മത്സരവിനോദത്തെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യിപ്പിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്

ചുണ്ടന്‍വള്ളങ്ങളുടെ തുഴത്താളവും കായല്‍സൗന്ദര്യവും ഒരുമിക്കുന്ന ജലോത്സവം സെപ്റ്റംബര്‍ 19ന് ആലപ്പുഴ കരുവാറ്റയില്‍ ആരംഭിക്കും. ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള സിബിഎലിന് നവംബര്‍ 21 ന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപനമാകും.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായും ഉത്സവാഘോഷങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള വള്ളംകളിയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ സിബിഎല്‍ പോലെയുള്ള മത്സരങ്ങളിലൂടെ സാധിക്കും. സംസ്ഥാനത്ത് ടൂറിസം സീസണ് സജീവമാകുന്ന വേളയില്‍ നടക്കുന്ന സിബിഎല്‍ വള്ളം കളി മത്സരങ്ങള്‍ നേരിട്ട് കാണാന്‍ അവസരമൊരുങ്ങുന്നത് സഞ്ചാരികള്‍ക്ക് മികച്ച അനുഭവമാകും. വള്ളംകളി നടക്കുന്ന സ്ഥലത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കാനും സിബിഎലിലൂടെ സാധിക്കും.
കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎലിലൂടെ ടൂറിസം വകുപ്പ് സാധ്യമാക്കുന്നത്. പ്രാദേശികമായി നടന്നിരുന്ന പല വള്ളംകളികളും സിബിഎലിന്റെ ഭാഗമാകുന്നതോടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കും. കേരള ടൂറിസത്തിന് ഏറെ മുതല്‍ക്കൂട്ടായ ഉത്പന്നമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ സര്‍ക്കാര്‍ കണക്കാക്കുന്നത്. പരമ്പരാഗത വള്ളംകളി പ്രേമികള്‍ക്കൊപ്പം പുതുതലമുറ കൂടി ഈ പരിഷ്കരിച്ച പതിപ്പിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Season 6 of the IPL-style Champions Boat League (CBL) kicks off in Karuvatta, Alappuzha on September 19, featuring 11 thrilling snake boat races across Kerala
