യുപിഐ മാതൃകയില്‍ ബ്രിക്സ് പേ എന്ന സംവിധാനം ഭാരതം മുന്നോട്ടുവച്ചതില്‍ കൂടുതല്‍ പഠിക്കാന്‍ ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സ് (BPTF) രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ അംഗീകാരം നല്കിയതും ഭാരതത്തിന്റെ നയതന്ത്രവിജയം. അങ്ങനെ ഡിജിറ്റൽ ഇന്ത്യ ഡിജിറ്റൽ ബ്രിക്സിലേക്കു വഴിതുറക്കുകയാണ്. ‘ബ്രിക്സ് കണക്റ്റ്’ വഴി നൈപുണ്യം, തൊഴില്‍ക്ഷമത, തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷി വികസനം എന്നിവയ്ക്ക് കരുത്തുപകര്‍ന്നതും സംരംഭങ്ങളെ പുതിയ ധനകാര്യ-വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി ‘ബ്രിക്സ് എംഎസ്എംഇ കോ-ഓപ്പറേഷന് പോര്‍ട്ടല്‍’ എന്ന പദ്ധതി ആരംഭിച്ചതും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

രണ്ടു ദിവസത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടി ഭാരതത്തിന്റെ നിലപാടുകൾക്കും അഭ്യർത്ഥനകൾക്കും പച്ചക്കൊടി വീശിയത് തന്നെ നേട്ടമാണ്.
അന്താരാഷ്ട്ര വാണിജ്യ ഇടപാടിനായി ഏകീകൃത സംവിധാനം വേണമെന്ന ഭാരതത്തിന്റെ നിര്‍ദ്ദേശത്തിനും ബ്രിക്സ് അംഗീകാരം നൽകിയത് ചരിത്ര വിജയമാണ്. യുപിഐ മാതൃകയില്‍ ബ്രിക്സ് പേ എന്ന സംവിധാനം ഭാരതം മുന്നോട്ടുവച്ചതില്‍ കൂടുതല്‍ പഠിക്കാന്‍ ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സ് BPTF രൂപീകരിക്കാന്‍ ഉച്ചകോടിയില്‍ അംഗീകാരം നല്കിയതും ഭാരതത്തിന്റെ നയതന്ത്രവിജയമാണ്. ഡോളറിലുള്ള വ്യാപാരത്തിന് പകരം ബ്രിക്സ് രാജ്യങ്ങളുടെ കറന്‍സിയില്‍ തന്നെ വ്യാപാരവും നിക്ഷേപവും നടത്തുകയാണ് ലക്ഷ്യം.
2024ലെ കസാന്‍, 2025ലെ റിയോ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവച്ച അതിര്‍ത്തി കടന്നുള്ള പണമിടപാട് സംരംഭത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം. ഭാരതത്തിന്റെ യുപിഐ, റഷ്യയുടെ എസ്പിഎഫ്എസ് , ബ്രസീലിന്റെ പിക്സ്, ചൈനയുടെ സിഐപിഎസ് തുടങ്ങിയ ദേശീയ പേയ്മെന്റ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചു പണമിടപാട് നടത്താനാണ് ലക്ഷ്യം. പേയ്മെന്റ്, മെസേജിങ് ചാനലുകളുടെ അതിര്‍ത്തി കടന്നുള്ള പരസ്പര പ്രവര്‍ത്തനക്ഷമത പഠിക്കുന്നതിനും ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകള്‍ക്കുള്ള പ്രായോഗിക പരിഹാരങ്ങള്‍ സുഗമമാക്കുക, നിലവിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ തുടരാനും ബിപിടിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഡോളറിന് പകരം ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ അവരവരുടെ കറന്‍സിയിലെ വ്യാപാര വിനിമയം നടത്തണമെന്ന ഇറാന്റെ ആവശ്യം ഭാരതം പിന്താങ്ങി. പിന്നാലെ ഈ നീക്കത്തിന് ചൈനയുടെയും റഷ്യയുടെയും പിന്തുണ നേടാനും കഴിഞ്ഞു. ബ്രിക്സ് പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് വ്യാപാര സെറ്റില്‍മെന്റുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഉച്ചകോടി അംഗീകാരം നല്കി.
ഒരു രാജ്യത്തെ ഉപഭോക്താവിനോ വ്യാപാരിക്കോ മറ്റൊരു ബ്രിക്സ് രാജ്യത്തെ പണമിടപാട് സംവിധാനവുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന തരത്തില്‍ സംവിധാനങ്ങള്‍ പരസ്പരം പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലും സുരക്ഷിതമായും നടത്താനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ബി.പി.ടി.എഫിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രാദേശിക കറന്‍സിയിലൂടെയുള്ള വിനിമയം ചെലവ് കുറയ്ക്കുകയും കാര്യക്ഷമവും സുതാര്യവും, സുരക്ഷിതവുമാണെന്നും ഉച്ചകോടി വിലയിരുത്തി.
ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ഒരു പ്രതിസന്ധിയും ഒരു മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കി. ‘ബ്രിക്സ് കണക്റ്റ്’ വഴി നൈപുണ്യം, തൊഴില്‍ക്ഷമത, തൊഴില്‍രംഗത്തെ സ്ത്രീ പങ്കാളിത്തം, സാമൂഹിക സുരക്ഷ, ശേഷി വികസനം എന്നിവയ്ക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ പുതിയ ധനകാര്യ-വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി ‘ബ്രിക്സ് എംഎസ്എംഇ കോ-ഓപ്പറേഷന് പോര്‍ട്ടല്‍’ എന്ന പദ്ധതി ആരംഭിക്കുകയും നഗരങ്ങള്‍ക്കിടയില്‍ മികച്ച മാതൃകകള്‍ പങ്കുവെക്കുന്നതിനായി ‘ബ്രിക്സ് അര്‍ബന്‍ മൊബിലിറ്റി ഹബ്ബ്’ സ്ഥാപിച്ചതും മോദി ഉയര്‍ത്തിക്കാട്ടി. ബ്രിക്സിലൂടെ വികസിപ്പിക്കുന്ന ആശയങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് പുറമെ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
India proposes UPI-style BRICS Pay system. The summit approved the formation of a BRICS Payment Task Force for further study. ‘BRICS Connect’ will boost skills, employability, women’s participation in the workforce, social security, and capacity development. The ‘BRICS MSME Cooperation Portal’ project was also launched to connect enterprises with new financial markets. BRICS’ approval of India’s proposal for a unified system for international commercial transactions marks a historic success.
