ലോകത്തിലെ ഏറ്റവും ശക്തവും വ്യത്യസ്തമായ സവിശേഷതകളുള്ളതുമായ റഡാർ സംവിധാനങ്ങളുള്ള അഞ്ച് യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുമായി സ്ലാഷ് ഗിയർ. സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-25 ഫോക്സ്ബാറ്റ് (MiG-25 Foxbat) മുതൽ ആധുനിക അഞ്ചാം തലമുറ പോർവിമാനമായ എഫ്-35 ലൈറ്റ്നിംഗ് II (F-35 Lightning II) വരെ ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

മിഗ്-25 ഫോക്സ്ബാറ്റ് (MiG-25 Foxbat)
റേഡിയോ ഫ്രീക്വൻസി പവറിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഇതിന്റെ ‘എസ്മെർച്ച്-എ’ റഡാർ ഏകദേശം 600 kW പീക്ക് പവർ നൽകുന്നു.
സുഖോയ് SU-35 (Sukhoi Su-35 Flanker)
ഇതിലെ എൻ035 ഇർബിസ്-ഇ (N035 IRBIS-E) റഡാറിന് ഏകദേശം 400 കിലോമീറ്റർ ദൂരപരിധിവരെ ലക്ഷ്യങ്ങൾ കണ്ടെത്താൻ സാധിക്കും.
യൂറോഫൈറ്റർ ടൈഫൂൺ (Eurofighter Typhoon)
മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ സംയോജിപ്പിച്ച് 200 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന ക്യാപ്റ്റർ-ഇ റഡാറാണ് ഇതിലുള്ളത്.
എഫ്-22 റാപ്റ്റർ (F-22 Raptor)
ശത്രുക്കളുടെ റഡാറുകളിൽ പെടാതെ ദൂരെയുള്ള പോർവിമാനങ്ങളെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന എ.എൻ/എ.പി.ജി-77 (AN/APG-77) റഡാറാണ് ഇതിന്റെ പ്രത്യേകത.
എഫ്-35 ലൈറ്റ്നിംഗ് II (F-35 Lighting II)
കേവലം സിംഗിൾ റഡാർ എന്നതിലുപരി, വൻതോതിലുള്ള ഡാറ്റാ പ്രോസസിംഗും സെൻസർ ഫ്യൂഷൻ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ ഇതിന് സാധിക്കുന്നു.
Discover the top 5 fighter jets with the most powerful radar systems, from the raw-power MiG-25 Foxbat to the sensor-fused F-35 Lightning II.
