നെതർലൻഡ്സ് ആസ്ഥാനമായുള്ള പ്രമുഖ കപ്പൽ രൂപകൽപ്പന എൻജിനീയറിങ് സ്ഥാപനമായ ‘കോനോഷിപ്പ് ഇന്റർനാഷണൽ ഹോൾഡിങ് ബി.വി’യുടെ 23 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കൊച്ചിൻ ഷിപ്പ്യാർഡ് കരാർ ഒപ്പുവെച്ചു. ഏകദേശം 2.30 മില്യൺ യൂറോ മുടക്കിയാണ് ഈ ഓഹരി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഇടപാട് പൂർണ്ണമായി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പങ്കാളിത്തത്തിലൂടെ കൊച്ചിൻ ഷിപ്പ്യാർഡിന് നൂതന ഡിസൈൻ സൊല്യൂഷനുകളുമായി യൂറോപ്യൻ തീരദേശ, ഹ്രസ്വദൂര ഷിപ്പിംഗ് വിപണിയിലേക്ക് പ്രവേശനം നേടാനാകും. കൂടാതെ, ഹ്രസ്വദൂര കപ്പലുകളിലെ ഇതര ഇന്ധനങ്ങൾ ഉൾപ്പെടെയുള്ള ഭാവികാല സാങ്കേതികവിദ്യകളും മറൈൻ-ഓഫ്ഷോർ സേവനങ്ങളും ഇരു കമ്പനികളും സംയുക്തമായി പര്യവേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള ഷ്പ്പ്യാർഡുകൾക്കായി കാർഗോ വെസലുകൾ, ടാങ്കറുകൾ, ഫെറികൾ തുടങ്ങി വിവിധതരം കപ്പൽ ഡിസൈനുകൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ് കോനോഷിപ്പ്.
Cochin Shipyard acquires a 23% stake in Dutch ship design firm Conoship International for €2.30 million to expand into Europe’s short-sea shipping market.
