കേരളത്തിലെ ടെലികോം രംഗത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ ജിയോ കേരളത്തിൽ 2.38 ലക്ഷം സജീവ വയർലെസ് വരിക്കാരെ (VLR) പുതുതായി ചേർത്തു.

ജിയോയുടെ കേരളത്തിലെ സജീവ വരിക്കാരുടെ എണ്ണം ജൂലൈയിലെ 1.06 കോടി സജീവ ഉപഭോക്താക്കളിൽ നിന്ന് (105.54 ലക്ഷം) ഓഗസ്റ്റിൽ 1.08 കോടി (107.92 ലക്ഷം) ആയി ഉയർന്നു. ഇതോടെ ഒരു മാസത്തിനിടെ 2.38 ലക്ഷം സജീവ വരിക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയത്. സജീവ വരിക്കാരുടെ വിപണി വിഹിതവും ജൂലൈയിലെ 24.62 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 24.86 ശതമാനമായി ഉയർന്നു.
കേരളത്തിലെ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണത്തിലും (CMS) വർധന രേഖപ്പെടുത്തി. ജൂലൈയിൽ 112.47 ലക്ഷം ആയിരുന്ന ആകെ വരിക്കാരുടെ എണ്ണം ഓഗസ്റ്റിൽ 112.88 ലക്ഷമായി ഉയർന്നു.
നെറ്റ്വർക്ക് സജീവമായി ഉപയോഗിക്കുന്ന വരിക്കാരുടെ എണ്ണമാണ് VLR കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ഉപഭോക്തൃ ഇടപെടലിന്റെയും നെറ്റ്വർക്ക് ഉപയോഗത്തിന്റെയും പ്രധാന സൂചകമായാണ് VLR കണക്കുകൾ കണക്കാക്കപ്പെടുന്നത്.
കേരളത്തിലെ നഗര-ഗ്രാമ മേഖലകളിലുടനീളമുള്ള വ്യാപകമായ നെറ്റ്വർക്ക് കവറേജ്, ജിയോയുടെ True 5G കണക്റ്റിവിറ്റി, മികച്ച അൺലിമിറ്റഡ് ഡാറ്റാ ഓഫറുകൾ എന്നിവയിലേക്കുള്ള ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താൽപര്യമാണ് സജീവ വരിക്കാരുടെ എണ്ണത്തിലെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
Reliance Jio strengthens its telecom lead in Kerala by adding 2.38 lakh active subscribers in August, boosting its market share according to TRAI data.
