ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ വൺപ്ലസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. വരുന്ന ഡിസംബറിലോ 2027ന്റെ തുടക്കത്തിലോ ഫോണുകൾ പുറത്തിറക്കിയേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതിൽ ഒരു മോഡൽ വൺപ്ലസ് 16ആർ ആയിരിക്കുമെന്നാണ് സൂചന. ചൈനയിൽ അവതരിപ്പിക്കാനിരിക്കുന്ന ഏയ്സ് 7-ന്റെ പുനർനാമകരണം ചെയ്ത പതിപ്പോ അതിനെ അടിസ്ഥാനമാക്കിയുള്ള മോഡലോ ആയിരിക്കാം ഇത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ്, 9,000 എം.എ.എച്ച് ബാറ്ററി, 100 വാട്ട് വയർഡ് ചാർജിങ് എന്നിവ ഈ ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളാണ്.
രണ്ടാമത്തെ മോഡലായി വൺപ്ലസ് 16 ഇന്ത്യയിലെത്തിയേക്കുമെന്നും സൂചനയുണ്ട്. എന്നാൽ നേരത്തെയുള്ള റിപ്പോർട്ടുകളിൽ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചേക്കില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതിനാൽ രണ്ട് മോഡലുകളുടെയും ഇന്ത്യയിലെ ലോഞ്ച് തീയതിയും ലഭ്യതയും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കണം.
OnePlus is reportedly planning to launch two new flagship smartphones, the OnePlus 16 and OnePlus 16R, in India by late December or early 2027 featuring high-end specs and massive battery capacity.
