മലയാളി വനിതകള്‍ക്ക് വമ്പന്‍ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് ദിനംപ്രതിയുള്ള ചെറിയ മിച്ച തുകകളോ, ചെലവുകള്‍ ചുരുക്കി ഉണ്ടാക്കുന്ന സമ്പാദ്യമോ സുരക്ഷിതമായി നിക്ഷേപിച്ച് വലിയൊരു തുകയായി മാറ്റാന്‍ സ്ത്രീകളെ സഹായിക്കുകയാണ് പിങ്ക് ചിട്ടിയിലൂടെ കെ എസ് എഫ് ഇ.
ഡിസ്കൗണ്ടിന് പുറമേ ക്യാഷ് ബാക്ക്, എംപവര്‍ ചിറ്റ്സ് സമ്മാനങ്ങള്‍ എന്നിവ പിങ്ക് ചിട്ടി ഉറപ്പാക്കുന്നു. പ്രതിമാസം 1,500 രൂപ മുതല്‍ അടക്കാവുന്ന കുറഞ്ഞ തവണകളും, ബാങ്ക് ആര്‍ഡികളേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതവും, 100% സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയും ഈ നിക്ഷേപ പദ്ധതിയെ മികച്ചതാക്കുന്നു. സൗജന്യ യാത്രയിലൂടെ മാറ്റിവെയ്ക്കുന്ന പണം സ്ത്രീകൾക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭാ മന്ദിരത്തിൽ വച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പിങ്ക് ചിട്ടിയുടെ പ്രവർത്തനത്തിന് തുടക്കമിട്ടു.

വീട്ടമ്മമാര്‍ക്കും ദിവസ വേതനക്കാരോ, ചെറിയ വരുമാനമുള്ളവരോ ആയ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും ഗുണകരമാണ് പിങ്ക് ചിട്ടി. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, സ്വയംതൊഴില്‍, വീട്ടുചെലവുകള് എന്നിവയ്ക്കായി മുന്‍കൂട്ടി തുക കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
പരമ്പരാഗത കെഎസ്എഫ്ഇ ചിട്ടികളുടെ അതേ വ്യവസ്ഥകള്‍ പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ക്ക് പ്രതിമാസം ലേലത്തിലോ, നറുക്കെടുപ്പിലോ പങ്കെടുത്ത് ചിട്ടിത്തുക കൈപ്പറ്റാം. പിങ്ക് ചിട്ടികള്‍ മികച്ച ഡിവിഡന്റ് ആനുകൂല്യം ഉറപ്പുനല്‍കുന്നു. കെഎസ്എഫ്ഇ ചിട്ടികളില്‍ പരമ്പരാഗത അര്‍ത്ഥത്തിലുള്ള ക്യാഷ്ബാക്കിനേക്കാള്, ലേല കിഴിവിലൂടെ ലഭിക്കുന്ന ലാഭവിഹിതമാണ് വരിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്ന സാമ്പത്തിക നേട്ടം.ഗഡുക്കള്‍ മുടങ്ങാതെ കൃത്യസമയത്ത് അടയ്ക്കുന്ന വരിക്കാര്‍ക്ക് 10,30,59 എന്നി ഗഡുക്കള്‍ പൂര്‍ത്തിയാകുമ്പോള്‍ 500 രൂപ വീതം നേരിട്ട് ചിട്ടി അക്കൗണ്ടിലേക്ക് കാഷ്ബാക്ക് നല്‍കും. ഇതുവഴി പരമാവധി 1500 രൂപ വരെ നേടാനാകും.
ഓരോ മാസവും ഒരു അംഗം ലേലം വിളിച്ച് ചിട്ടി പിടിക്കുമ്പോള്‍ ഉണ്ടാകുന്ന കിഴിവ് തുകയില്‍ നിന്നും, ഫോര്മാന് കമ്മീഷന് കഴിച്ച് ബാക്കിയുള്ള തുക ചിട്ടിയിലെ മറ്റെല്ലാ അംഗങ്ങള്‍ക്കുമായി വീതിച്ചു നല്കുന്നു. ഈ ലാഭവിഹിതം ഓരോ മാസത്തെയും അടവ് തുകയില്‍ നിന്ന് കുറയ്ക്കും. അതിനാല്‍ വരിക്കാര്‍ ചിട്ടിയുടെ യഥാര്‍ത്ഥ മാസത്തവണയേക്കാള് കുറഞ്ഞ തുക മാത്രം അടച്ചാല്‍ മതിയാകും. ഇതാണ് ഈ പദ്ധതിയിലെ പ്രായോഗികമായ ക്യാഷ്ബാക്ക്.
2026 ഏപ്രില്‍ 1 മുതല്‍ 2027 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ നടക്കുന്ന ‘കെഎസ്എഫ്ഇ എംപവര്‍ ചിറ്റ്സ് 2026’ പ്രമോഷണല്‍ ക്യാമ്പയിനും പിങ്ക് ചിട്ടി ഏറ്റെടുക്കുന്നവര്‍ക്കുള്ള നേട്ടസാധ്യത വര്‍ധിപ്പിക്കുന്നു. ഈ ക്യാമ്പെയിനില്‍ വിജയിക്കുന്ന ഒരാള്‍ക്ക് സംസ്ഥാനതല മെഗാ ബംബര്‍ ആയി 1.50 കോടി വിലമതിക്കുന്ന ആഡംബര വില്ല അല്ലെങ്കില്‍ ഫ്ലാറ്റ് ലഭിക്കും. മേഖലാതല സമ്മാനമായി 200 ഇലക്ട്രിക് സ്കൂട്ടറുകള് (അല്ലെങ്കില്‍ പരമാവധി 1,25,000 രൂപ വീതം), ശാഖാതല സമ്മാനമായി ഓരോ ചിട്ടിയിലെയും ഓരോ 10 വരിക്കാരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 1,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ എന്നിവ സവിശേഷതകളാണ്.
ചിട്ടി വിഹിതം നേടിയെടുക്കാൻ ഇനി പറയുന്നവ ശ്രദ്ധിക്കണം
ചിട്ടി ലേലം വിളിച്ച് തുക കൈപ്പറ്റണമെങ്കില്‍ ഭാവി അടവുകള്‍ക്ക് സുരക്ഷയായി കെഎസ്എഫ്ഇ അംഗീകരിക്കുന്ന ജാമ്യം (ശമ്പള സര്‍ട്ടിഫിക്കറ്റ്, വസ്തു ആധാരം, സ്വര്‍ണം, അല്ലെങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ്) ഹാജരാക്കണം.
സാധാരണ കെഎസ്എഫ്ഇ ചിട്ടിയുടെ എല്ലാ നിബന്ധനകളും പിങ്ക് ചിട്ടിക്കും ബാധകമാണ്.
മാസത്തവണകള്‍ നിശ്ചിത തീയതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ ഡിവിഡന്‍ഡ് ആനുകൂല്യം നഷ്ടപ്പെടാനും, പിഴപ്പലിശ ഈടാക്കാനും സാധ്യതയുണ്ട്.
ചിട്ടി തുകയുടെ 5% ഫോര്മാന് കമ്മീഷനായി കെഎസ്എഫ്ഇ ഈടാക്കും. ലേലം വിളിക്കുമ്പോള്‍ അനുവദനീയമായ പരമാവധി കിഴിവ് പരിധി (30% – 40%) കണക്കിലെടുത്ത് ലേലത്തില്‍ പങ്കെടുക്കുക.
അംഗമാകുന്നതും ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കുന്നതും നേരിട്ട് കെഎസ്എഫ്ഇ ശാഖ വഴിയോ, ഔദ്യോഗിക വെബ്സൈറ്റ്/ആപ്പ് വഴിയോ മാത്രം നിര്‍വ്വഹിക്കുക.
KSFE Launches ‘Pink Chitty’ to Help Women Build Savings and Achieve Financial Independence. Kerala State Financial Enterprises (KSFE) has launched ‘Pink Chitty’, a savings scheme designed to help women securely invest small amounts saved from their daily expenses and gradually build a substantial financial reserve. In addition to discounts, the scheme offers cashback benefits and Empower Chits rewards. With affordable monthly instalments starting from just ₹1,500, returns claimed to be higher than those of bank recurring deposits (RDs), and a 100% Kerala Government guarantee, Pink Chitty aims to make savings more accessible and attractive to women.The scheme is particularly beneficial for homemakers, daily-wage earners, working women with modest incomes, and those looking to develop a regular savings habit.Pink Chitty can also help women plan their finances for important future needs, including children’s education, marriage expenses, self-employment ventures, and household expenses.
