ഭാവി യുദ്ധ തന്ത്രങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയും നാവികസേനയും പൈലറ്റില്ലാത്ത വിമാനങ്ങൾ ഉപയോഗിക്കാൻ സജ്ജമാകുമ്പോൾ, വ്യത്യസ്ത പ്രവർത്തന ലക്ഷ്യങ്ങളോടെ തദ്ദേശീയമായി അഞ്ച് പ്രധാന പോർ ഡ്രോൺ പദ്ധതികളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. ഇതിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എൽ (HAL) നിർമ്മിക്കുന്ന ക്യാറ്റ്സ് വാരിയർ (CATS Warrior) പൈലറ്റ് സഹിതമുള്ള യുദ്ധവിമാനങ്ങൾക്ക് അകമ്പടി സേവിക്കാനും സംയുക്ത ആക്രമണങ്ങൾക്കും ലക്ഷ്യമിട്ടുള്ളതാണ്. ന്യൂസ്പേസ് റിസേർച്ച് ടെക്നോളജീസ് വികസിപ്പിക്കുന്ന അഭിമന്യു (Abhimanyu) നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസെപ്റ്റ് ആണെങ്കിൽ, ഡി.ആർ.ഡി.ഒ (DRDO) നിർമ്മിക്കുന്ന ഘടക് (Ghatak) റഡാറുകളിൽ പെടാതെ ശത്രുരാജ്യങ്ങളുടെ ഉള്ളിലേക്ക് കടന്നുചെന്ന് ആക്രമണം നടത്താൻ ശേഷിയുള്ള ആധുനിക സ്റ്റെൽത്ത് യുസിഎവി പ്രൊജക്റ്റാണ്.

മറ്റ് രണ്ട് പദ്ധതികളും സ്വകാര്യ പ്രതിരോധ നിർമ്മാണ മേഖല കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ പനിനിയൻ ഏറോസ്പേസ് അവതരിപ്പിക്കുന്ന സ്വായത്ത്-എം1 (Svayatt-M1) പോർവിമാനങ്ങൾക്കൊപ്പം ഉപയോഗിക്കാവുന്ന തദ്ദേശീയ ടർബോഫാൻ എൻജിൻ അധിഷ്ഠിത പോർ ഡ്രോൺ ആശയമാണ്. ഏവിയോൺ എക്സ് ഏറോസ്പേസ് വികസിപ്പിക്കുന്ന വജ്ര (Vajra) വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് ടേക്ക്-ഓഫും ലാൻഡിംഗും നടത്താൻ ശേഷിയുള്ള നാവിക ഇലക്ട്രോണിക് യുദ്ധസജ്ജ ഡ്രോണായി രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്. ആധുനിക പ്രതിരോധ ആവശ്യങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും അനുസൃതമായി, വ്യത്യസ്ത ദൗത്യങ്ങൾക്കായി വികസിപ്പിക്കുന്ന ഈ അഞ്ച് യുദ്ധ ഡ്രോൺ പദ്ധതികളും ഭാവിയിൽ ഇന്ത്യയുടെ വ്യോമ-നാവിക പ്രതിരോധ ശേഷിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
India advances five indigenous combat drone projects—CATS Warrior, Abhimanyu, Ghatak, Svayatt-M1, and Vajra—tailored for air escort, stealth strikes, and naval carrier ops
