രജനികാന്ത് ചിത്രം ‘ജയിലർ 2’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് കുതിപ്പ് തുടരുമ്പോൾ, ബോളിവുഡ് ചിത്രം ‘ദൃശ്യം 3’യുടെ കളക്ഷനിൽ വൻ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച മാത്രം 35.60 കോടി രൂപ നേടികൊണ്ട് ജയിലർ 2 ഇന്ത്യയിൽ ആകെ കളക്ഷൻ 95.30 കോടി രൂപയിലെത്തിച്ചു. റിലീസ് ചെയ്ത് രണ്ടാം ദിവസം രജിനികാന്തിന്റെ തന്നെ മുൻ ചിത്രമായ ‘കൂലി’യുടെ റെക്കോർഡ് മറികടക്കാൻ ആയില്ലെങ്കിലും, ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടാനൊരുങ്ങുകയാണ് ഈ ആക്ഷൻ ചിത്രം.

റിലീസിന് മുൻപ് തന്നെ 80 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് നേടി ലോകമെമ്പാടും വലിയ ആവേശമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, തിയേറ്ററുകളിൽ ‘ജയിലർ 2’ തരംഗം ശക്തമായതോടെ അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തിയ ‘ദൃശ്യം 3’യുടെ ബോക്സ് ഓഫീസ് കുതിപ്പിന് വേഗത കുറഞ്ഞു. റിലീസ് ചെയ്ത് ആദ്യ ആഴ്ചകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും 336 കോടിയിലധികം രൂപ നേടുകയും ചെയ്ത ചിത്രം മൂന്നാം വെള്ളിയാഴ്ച 2.52 കോടി രൂപ മാത്രമാണ് കളക്ട് ചെയ്തത്. അജയ് ദേവ്ഗണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ ‘ദൃശ്യം 3’ന് ജയിലർ 2 തിയേറ്ററുകളിലെത്തിയതോടെ ലഭിക്കുന്ന സ്ക്രീനുകളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.
Rajinikanth’s ‘Jailer 2’ dominates the box office, nearing the ₹100 crore mark in India within its opening weekend, causing a collection slowdown for Ajay Devgn’s ‘Drishyam 3’.
