ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് അനലോഗ് മിഷന് (കടലിനടിയിലെ ബഹിരാകാശ പരിശീലനം) തുടക്കമിടാൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ ആകാ സ്പേസ് (Aaka Space) പദ്ധതിയിടുന്നു. ഇതിന്റെ ആദ്യഘട്ടമായി, ഡിസംബറിൽ ഗുജറാത്തിലെ നിയന്ത്രിത അന്തരീക്ഷത്തിൽ 24 മണിക്കൂർ നീളുന്ന പരീക്ഷണ ദൗത്യം നടക്കും.

തുടർന്ന് 72 മണിക്കൂർ നീളുന്ന രണ്ടാമത്തെ ദൗത്യം 2027 മാർച്ച് മാസത്തിൽ നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബഹിരാകാശത്തിന് സമാനമായ ഒറ്റപ്പെടൽ, പരിമിതമായ ചലനസ്വാതന്ത്ര്യം, കൃത്രിമ ജീവൻരക്ഷാ സംവിധാനങ്ങളെ ആശ്രയിക്കൽ എന്നീ അവസ്ഥകളെ അതിജീവിക്കാൻ വ്യോമസഞ്ചാരികളെ പ്രാപ്തരാക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാനം ലക്ഷ്യം.
ഐ.എസ്.ആർ.ഒയുടെ (ISRO) ഗഗൻയാൻ ദൗത്യത്തിനും ഇന്ത്യയുടെ വരാനിരിക്കുന്ന സമുദ്രയാൻ പദ്ധതിക്കും ഈ പരീക്ഷണങ്ങൾ ഏറെ പ്രയോജനം ചെയ്യും. മിഷന്റെ ഭാഗമായി ഐ.എസ്.ആർ.ഒയ്ക്ക് പുറമെ ഇന്ത്യൻ നേവിയുമായും ആകാ സ്പേസ് ഉടൻ കരാറിൽ ഒപ്പുവെക്കും
Aaka Space is set to launch India’s first underwater spaceflight analog mission in Gujarat, aiding ISRO’s Gaganyaan and Samudrayan projects.
