ഫ്രഞ്ച് ഊർജ്ജ ഭീമനായ ‘എൻജി’ (Engie) 2030-ഓടെ ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ ശേഷി 2 ജിഗാവാട്ടിൽ നിന്ന് 7 ജിഗാവാട്ടായി ഉയർത്താൻ 3 ബില്യൺ യൂറോ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. പ്രതിവർഷം 1 ജിഗാവാട്ട് വീതം കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയെ തങ്ങളുടെ മുൻനിര വിപണികളിലൊന്നാക്കി മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

പദ്ധതികൾക്കായി ഗുജറാത്തിലെ ‘ഗിഫ്റ്റ് സിറ്റി’യിൽ (GIFT City) ട്രഷറി പ്രവർത്തനങ്ങൾ ആരംഭിക്കാൻ കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കൊപ്പം ബാറ്ററി അധിഷ്ഠിത ഊർജ്ജ സംഭരണ സംവിധാനങ്ങളും (BESS) ഡാറ്റാ സെന്ററുകൾക്കാവശ്യമായ ഊർജ്ജ ലഭ്യതയും ഉറപ്പാക്കാൻ എൻജി ലക്ഷ്യമിടുന്നു.
അതേസമയം, ആവശ്യത്തിന് ഭൂമി ലഭിക്കുന്നതിലെ തടസ്സങ്ങളും വൈദ്യുതി ഗ്രിഡുകളിലേക്ക് കണക്ഷൻ ലഭിക്കാനുള്ള താമസം വേഗത്തിലുള്ള വളർച്ചയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ പുതിയ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം തന്നെ അവ ഗ്രിഡുകളുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായി നിലനിർത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഈ പദ്ധതി വ്യക്തമാക്കുന്നു.
French energy giant Engie plans to invest €3 billion in India to expand its renewable energy capacity to 7 GW by 2030, focusing on solar and battery storage
