ലോകപ്രശസ്തമായ വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റാമ്പിലിറങ്ങി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ റവ്ലീൻ വർഗീസ്. ലോസ് ഏഞ്ചൽസിൽ നടന്ന 2026-ലെ വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ പങ്കെടുത്ത് ഷോയിൽ പങ്കെടുക്കുന്ന ആദ്യ മലയാളി മോഡൽ എന്ന ചരിത്രനേട്ടമാണ് ഇരുപത്തഞ്ചുകാരിയായ റവ്ലീൻ സ്വന്തമാക്കിയത്.

ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) ഡിസൈനിങ് വിദ്യാർത്ഥിനിയായിരിക്കെ, പതിനെട്ടാം വയസ്സിലാണ് ‘അനിമ ക്രിയേറ്റീവ് മാനേജ്മെന്റ്’ റവ്ലീനെ മോഡലിങ് ലോകത്തേക്ക് കണ്ടെത്തിയത്. തുടക്കത്തിൽ ചില ഏജൻസികളുടെ ഓഫറുകൾ നിരസിച്ചെങ്കിലും പിന്നീട് കരിയറിൽ സജീവമായ താരം ഡിയോർ, ലോവ്, സബ്യസാചി തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾക്കായും പ്രമുഖ മാഗസിൻ കവറുകൾക്കായും റാമ്പിൽ തിളങ്ങി.
പിങ്ക് ലേസ് ഇന്നർവെയറിലും തുടർന്ന് പ്രശസ്ത മോഡലുകളായ ലൂസ പെറോട്ടെ, മാലിക എൽ മസ്ലൂഹി എന്നിവർക്കൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് വേഷത്തിലുമാണ് ഷോയിൽ റവ്ലീൻ പ്രത്യക്ഷപ്പെട്ടത്. ഉജ്ജ്വല റൗട്ട്, ഭൂമിക അറോറ, നീലം ഗിൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ സൂപ്പർമോഡലുകളുടെ നിരയിലേക്കാണ് റവ്ലീനും ഇപ്പോൾ കടന്നുവരവ് നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഫാഷൻ രംഗത്തെ പ്രമുഖ മോഡലുകൾ അണിനിരക്കുന്ന വിക്ടോറിയാസ് സീക്രട്ട് ഷോയിൽ അവസരം ലഭിക്കുന്നത് മോഡലിങ്ഹിലെ പ്രധാന നേട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
Ravleen Varghese from Pathanamthitta, Kerala, makes history as the first Malayali model to walk the runway at the 2026 Victoria’s Secret Fashion Show in Los Angeles.
