വീടുകളിലെ കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി വിശ്വസനീയമായ സേവനം നൽകുന്ന ബെംഗളൂരു സ്റ്റാർട്ടപ്പായ ‘മാസി’ (Maasi) പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ 6 കോടി രൂപ സമാഹരിച്ചു. ബെറ്റർ ക്യാപിറ്റലിന്റെ (Better Capital) നേതൃത്വത്തിൽ നടന്ന ഫണ്ടിംഗിൽ ആന്റ്ലർ ഇന്ത്യയും (Antler India) റാപ്പിഡോ, ഷാഡോഫാക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സ്ഥാപകരായ മുൻനിര എഞ്ചൽ നിക്ഷേപകരും പങ്കാളികളായി. കെയർഗിവർമാരെ (ചൈൽഡ് കെയർ സ്റ്റാഫ്) കണ്ടെത്തി പരീശീലനം നൽകുന്നതിനും, സാങ്കേതിക പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനുമാകും ഈ തുക വിനിയോഗിക്കുക.

കഴിഞ്ഞ വർഷം ആശു മഞ്ചാലി, ഗാർഗി പാണ്ഡെ, രേഷോവ് റോയ് എന്നിവർ ചേർന്ന് തുടക്കം കുറിച്ച ഈ സ്റ്റാർട്ടപ്പ് നിലവിൽ 500-ലധികം പരിശീലനം ലഭിച്ച കെയർഗിവർമാർ വഴി 1,200-ലധികം കുടുംബങ്ങൾക്ക് സേവനം നൽകിവരുന്നു. ഒക്ടോബർ 20-ന് പൊതുജനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതിനെ തുടർന്ന് വെറും അഞ്ച് ദിവസത്തിനുള്ളിൽ 4,000-ത്തിലധികം മാതാപിതാക്കളാണ് വെയിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചത്. മണിക്കൂറിന് 199 രൂപ നിരക്കിലുള്ള പ്ലാനുകൾ മുതൽ സ്ക്രീൻ-ഫ്രീ ലേണിംഗിന് പ്രാധാന്യം നൽകുന്ന ‘മാസി ഗവേണസ്’ (Maasi Governess) വരെയുള്ള വിവിധ പാക്കേജുകൾ കമ്പനി നൽകുന്നുണ്ട്.
Bengaluru-based childcare startup Maasi secures ₹6 crore in pre-seed funding led by Better Capital to expand caregiver training and tech platform.
