കിഫ്ബി വഴി ടെൻഡർ ചെയ്തതും വർക്ക് അവാർഡ് ചെയ്യാത്തതുമായ 31761 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകി സർക്കാർ.നിർമ്മാണ പദ്ധതികൾ നിർത്തി വച്ച് KIFFB അടച്ചു പൂട്ടുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞ മാസം ല്‍ ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം നിലവില്‍ പ്രോഗ്രസിലുള്ള 25000 കോടി രൂപയുടെ മുഴുവന്‍ വര്‍ക്കുകളും തുടരാന്‍ തീരുമാനിച്ചു. ടെണ്ടര്‍ ചെയ്ത ശേഷം എഗ്രിമെന്റ് വയ്ക്കാത്ത 4151 കോടി രൂപയുടെ വര്‍ക്കുകളും എഗ്രിമെന്റ് ചെയ്ത് നടത്താന്‍ തീരുമാനിച്ചു. വര്‍ക്ക് അവാര്‍ഡ് ചെയ്യാത്ത 2595 കോടിയുടെ വര്‍ക്കും അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ വര്‍ക്ക് തുടരുന്നതും പുതിയതായി അനുവദിച്ചതുമായ ആകെ 31761 കോടി രൂപയുടെ വര്‍ക്കാണ് നടക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായത് 25000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ്. പദ്ധതികൾക്കായി സർക്കാർ ഇതു വരെ കൊടുത്തത് പൂര്‍ത്തിയായ വര്ക്കുകളുടേത് ഉള്‍പ്പടെ 43000 കോടി രൂപയാണ്. ഒരു ലക്ഷം കോടി രൂപയുടെ വിവിധ നിർമാണ പദ്ധതികളുടെ അംഗീകാരം നാളിതു വരെ കിഫ്ബി കൊടുത്തിട്ടുണ്ട്. ഈ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ കിഫ്ബി വായ്പ എടുത്താല്‍ ബാധ്യത എഴുപതിനായിരം കോടി രൂപ വരെയാകും. ഈ തുക എങ്ങനെ കണ്ടെത്തും? കടമെടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വരും. ഈ ബാക്കി തുക ആരു കൊടുക്കും? എങ്ങനെ കൊടുക്കും? എന്ന് ഒരു പ്ലാനുമില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കിഫ്ബിയുടെ പ്രവർത്തനങ്ങളെ പറ്റി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു.
“ഇതില്‍ ഭൂമി ഏറ്റെടുത്ത പദ്ധതികളുണ്ട്, ടെണ്ടര്‍ ചെയ്ത പദ്ധതികളുണ്ട്. ഈ സര്‍ക്കാരിന് ഭൂമി ഏറ്റെടുത്ത പദ്ധതികളില്‍ നിന്നും ടെണ്ടര്‍ ചെയ്ത പദ്ധതികളില്‍ നിന്നും പിന്നോട്ടു പോകാന്‍ നിയമപരമായ പരിമിതികളുണ്ട്. കിഫ്ബി നിലവിൽ ചെയ്തു കൊണ്ടിരുന്നത് കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് മോട്ടോര്‍ വെഹിക്കിള്‍ ടാക്സിന്റെയും സെസിന്റെയും പണമായ 3000, 4000 കോടി, അങ്ങോട്ട് കൊടുക്കും. പിന്നെ അവര്‍ പോയി വായ്പ എടുക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗില് സംസ്ഥാന ഗവണ്മെന്റ് കടമെടുക്കുന്നതിനേക്കാള്‍ കൂടിയ പലിശയ്ക്ക് ഇവര്‍ പുറത്ത് നിന്ന് വായ്പ എടുക്കും. എന്നിട്ട് അതിന് സംസ്ഥാനം സോവറീന്‍ ഗ്യാരന്റി കൊടുക്കണം. ഇതിന്റെയെല്ലാം ബാധ്യത സംസ്ഥാന ഗവണ്മെന്റിന്റെയാകും. നമ്മുടെ കടമെടുപ്പിന്റെ പരിധിയില്‍ വരും. ഇപ്പോള്‍ തന്നെ 12000 കോടിയുടെ, വലിയ ബാധ്യത, കടമെടുപ്പ് കുറഞ്ഞു. കഴിഞ്ഞ ഗവണ്മെന്റിന് 48000 കോടി വായ്പ എടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഈ ഗവണ്മെന്റിന് 3700 കോടിയെ പറ്റു. ഇത് കിഫ്ബിയുടെ ബാധ്യതയാണ്. കിഫ്ബിയുടെ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.
സര്‍ക്കാര്‍ മാറിയാലും ലീഗല്‍ ഒബ്ലിഗേഷന്സുണ്ടാകും. റോഡിന് വേണ്ടി സ്ഥലമെടുത്ത ശേഷം അവിടെ റോഡ് പണിയാതിരിക്കാന്‍ പറ്റുമോ? വേറെ എന്തെങ്കിലും ഉദ്ദേശ്യത്തിലാണ് സ്ഥലം ഏറ്റെടുത്തതെങ്കില്‍ വേറെ എന്തെങ്കിലും പണിയാം. എന്നാല്‍ റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല.
5900 കോടി ടെണ്ടറില്ലാതെ ഊരാളുങ്കലിന് കൊടുത്തിട്ടുണ്ട്. ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്ല്യമായ ചോര്‍ച്ചയാണ് ഉണ്ടാക്കിയത്. ഖജനാവ് കൊള്ളയടിച്ചിട്ടാണ് കിഫ്ബി തകര്‍ത്തു എന്ന ആരോപണം ഉന്നയിക്കുന്നത്. അതെല്ലാം അന്വേഷിക്കപ്പെടും. ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. സമ്പദ്വ്യവസ്ഥ തകര്‍ക്കത്ത പ്രസ്ഥാനമാണ് കിഫ്ബി. എന്നിട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചു എന്ന ആരോപണത്തിന് പ്രസക്തിയില്ല.”
The Kerala government has assured that infrastructure projects worth ₹31,761 crore under the Kerala Infrastructure Investment Fund Board (KIIFB) will continue, dismissing reports of a possible shutdown as baseless. According to Chief Minister V. D. Satheesan, who holds the Finance portfolio, ongoing projects worth ₹25,000 crore will proceed without interruption. The government has also decided to execute agreements for tendered projects worth ₹4,151 crore and award contracts for an additional ₹2,595 crore worth of works. The decision reaffirms the government’s commitment to continuing major infrastructure development projects across the state
