പ്രീമിയം മോട്ടോർസൈക്കിളുകൾക്കും ഇലക്ട്രിക് സ്കൂട്ടറുകൾക്കും ആവശ്യക്കാർ ഏറിയതോടെ നിർമാണശേഷി വിപുലീകരിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. പുതിയ ആറാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കമ്പനി വിവിധ സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടത്തിവരികയാണ്. പൾസർ, കെടിഎം, ട്രയംഫ് ബൈക്കുകൾക്കും ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾക്കും ആഭ്യന്തര-വിദേശ വിപണികളിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.

ചേതക് സ്കൂട്ടറുകളുടെ പ്രതിമാസ ഉൽപ്പാദനം 80,000 യൂണിറ്റുകളായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. എന്നാൽ, ലാഭക്ഷമത നിലനിർത്തുന്നതിന്റെ ഭാഗമായി വിലക്കുറവ് വരുത്താതിരുന്നതോടെ 150 സിസിയിൽ താഴെയുള്ള ബജറ്റ് ബൈക്കുകളുടെ വിൽപ്പനയിൽ 24 ശതമാനം ഇടിവുണ്ടായി. തകർച്ച നേരിട്ട ബജറ്റ് വിഭാഗത്തിൽ തിരിച്ചു വരവ് നടത്തുന്നതിനായി കൂടുതൽ മോഡലുകൾ അപ്ഗ്രേഡ് ചെയ്ത് പുറത്തിറക്കാനും ബജാജ് പദ്ധതിയിടുന്നുണ്ട്.
Bajaj Auto is in talks with state governments to set up its sixth manufacturing plant to meet surging demand for premium bikes and Chetak electric scooters.
