സ്വർണപ്രേമികളെയും സഞ്ചാരികളെയും ഒരേപോലെ ആകര്‍ഷിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ 24 കാരറ്റ് ഗോൾഡ് വാക്ക്വേ ദുബായിൽ ഒരുങ്ങുന്നു. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിൽ നിർമിക്കുന്ന ഈ അപൂർവ സ്വർണ നടപ്പാത 2026 അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാരത്തിന് പുതിയ മുഖം നൽകുന്നതിനോടൊപ്പം ഗോൾഡ് ഡിസ്ട്രിക്റ്റിലെ വൻതോതിലുള്ള സ്വർണ, ആഭരണ വ്യാപാരത്തിന് കൂടുതൽ കരുത്തേകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. 2026-ൻ്റെ തുടക്കം മുതൽ ഗോൾഡ് ഡിസ്ട്രിക്റ്റിൽ പുതിയ സ്വർണക്കടകളുടെയും മൊത്തവ്യാപാര ഓഫീസുകളുടെയും എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ സ്വർണ-ആഭരണ പ്രദർശന കേന്ദ്രമായി ഈ മേഖലയെ മാറ്റിയെടുക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് വാക്ക്വേ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ സ്വർണ വ്യാപാര രംഗത്ത് ദുബായിക്കുള്ള ആഗോള പ്രാധാന്യത്തിന് ഈ 24 കാരറ്റ് സ്വർണപ്പാത മാറ്റുകൂട്ടും.
Dubai is set to unveil the world’s first 24-carat gold walkway in the Dubai Gold District by late 2026, boosting global tourism and the region’s jewelry trade
