ഇന്ത്യൻ വ്യോമസേനയുടെ (IAF) പോരാട്ട വീര്യവും പ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി 6 ഇന്ധന പുനർനിർമ്മാണ വിമാനങ്ങൾ (Aerial Refueling Aircraft) സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. ആഗോളതലത്തിൽ വിമാനങ്ങളുടെ രൂപമാറ്റത്തിൽ പ്രമുഖരായ ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (IAI) ആണ് 905.7 മില്യൺ ഡോളറിന്റെ (ഏകദേശം 7,500 കോടി രൂപ) ഈ വൻ കരാർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. റഷ്യൻ, യൂറോപ്യൻ കമ്പനികൾ പങ്കെടുത്ത ആഗോള ടെൻഡറിൽ നിന്നാണ് ഘടനാപരമായ അനുമതി നേടിയ ഏക കമ്പനിയായി ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് തെരഞ്ഞെടുക്കപ്പെട്ടത്.

കരാറിന്റെ ഭാഗമായി ആറ് ബോയിംഗ് 767 യാത്രാവിമാനങ്ങളെ വ്യോമസേനയ്ക്കായി ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള വിമാനങ്ങളാക്കി മാറ്റും. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് വിമാനങ്ങളുടെ പരിവർത്തന പ്രവർത്തനങ്ങളുടെ 30 ശതമാനത്തിലധികം ജോലികൾ ഇന്ത്യയിൽ വെച്ച് തന്നെ നിർവ്വഹിക്കും. ഇതിനായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (HAL) ചേർന്നായിരിക്കും IAI പ്രവർത്തിക്കുക. നിലവിൽ ഉപയോഗിക്കുന്ന പഴയ റഷ്യൻ ഇല്യൂഷിൻ (Il-78) വിമാനങ്ങൾക്ക് പകരമായി പുതിയ ബോയിംഗ് 767 എയർ റിഫ്യുവലിങ് വിമാനങ്ങൾ എത്തുന്നതോടെ വ്യോമസേനയുടെ പ്രവർത്തന ശേഷിയും ദൗത്യ നിർവ്വഹണ ശേഷിയും വലിയ തോതിൽ വർദ്ധിക്കും..
India to sign a ₹7,500 crore deal with Israel Aerospace Industries (IAI) for 6 Boeing 767 converted aerial refueling aircraft for the Indian Air Force.

