അതിവേഗ റെയിൽ സാങ്കേതികവിദ്യയിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (BEML) നിർമ്മാണ കേന്ദ്രത്തിൽ ഒരുങ്ങുന്നു. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിക്കായാണ് പൂർണ്ണമായും ഇന്ത്യൻ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഈ ട്രെയിൻ രൂപകൽപ്പന ചെയ്യുന്നത്. മണിക്കൂറിൽ 280 കിലോമീറ്റർ പരീക്ഷണ വേഗതയുള്ള ട്രെയിനിന്റെ പ്രവർത്തന വേഗത (Operational speed) 249 കിലോമീറ്റർ ആയിരിക്കും.

എട്ട് കോച്ചുകൾ അടങ്ങുന്ന 202 മീറ്റർ നീളമുള്ള ട്രെയിനിൽ ഒരേസമയം 557 യാത്രക്കാർക്ക് സഞ്ചരിക്കാം. ഇതിൽ 3×2 സീറ്റിങ് ക്രമീകരണമുള്ള ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും, 2×2 സീറ്റിങ് സൗകര്യമുള്ള ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഉൾപ്പെടുന്നു. കൂടാതെ, ഭാവിയിലെ യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് രണ്ട് എട്ട് കോച്ച് ട്രെയിൻസെറ്റുകൾ തമ്മിൽ ഘടിപ്പിച്ച് 16 കോച്ചുകളാക്കി മാറ്റാനും സാധിക്കും. ഭിന്നശേഷിക്കാർക്കായി പ്രത്യേക സീറ്റിങ് സൗകര്യങ്ങളും വീൽചെയർ സൗഹൃദ വാതിലുകളും ബ്രെയിൽ അക്ഷരങ്ങളിലുള്ള മാർഗ്ഗനിർദ്ദേശ ബോർഡുകളും ക്രമീകരിച്ചിട്ടുണ്ട്. എയറോഡൈനാമിക് ഡിസൈൻ, ഊർജ്ജക്ഷമതയുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, വൈഫൈ അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ്, ഓട്ടോമാറ്റിക് അനൗൺസ്മെന്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ
India’s first indigenous bullet train with a top speed of 280 km/h is under development by BEML in Bengaluru for the Mumbai-Ahmedabad High-Speed Rail corridor.

