ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ അടിയന്തര ആംബുലൻസ് സർവീസ് ബെംഗളൂരുവിലും ആരംഭിച്ചു. ദൊമ്മലൂർ, ഇന്ദിരാനഗർ, ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി എന്നീ നാല് പ്രധാന മേഖലകളിലാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. രണ്ട് ഡിപ്പോകളിലായി നാല് ആംബുലൻസുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ബ്ലിങ്കിറ്റ് ആപ്പ് വഴി നേരിട്ട് ആംബുലൻസ് സേവനം ബുക്ക് ചെയ്യാൻ സാധിക്കും.

ആംബുലൻസ് സർവീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹൊരമാവിൽ കമ്പനിയുടെ രണ്ടാമത്തെ ആംബുലൻസ് ട്രെയിനിംഗ് അക്കാദമിയും ബ്ലിങ്കിറ്റ് പ്രവർത്തനക്ഷമമാക്കി. നേരത്തെ ഗുരുഗ്രാമിലാണ് കമ്പനി ആദ്യ അക്കാദമി ആരംഭിച്ചത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തരായ ജീവനക്കാരെ വാർത്തെടുക്കുക എന്നതാണ് ഈ പരിശീലന കേന്ദ്രത്തിന്റെ ലക്ഷ്യം. സേവനം കാര്യക്ഷമമാക്കുന്നതിനായി പാരാമെഡിക്കുകൾ, ആംബുലൻസ് ഡ്രൈവർമാർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റുമാർ എന്നിവരെ നിയമിക്കുന്നതിനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്
Quick-commerce platform Blinkit launches its emergency ambulance service across four key areas in Bengaluru and sets up its second training academy in Horamavu.

