പക്ഷിപ്പനിയുടെ (H5N1) വകഭേദത്തിനെതിരെ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിൻ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പുറത്തിറക്കി. ഭോപ്പാലിലെ ഐ.സി.എ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് വികസിപ്പിച്ച വാക്സിന് ഡോസിന് ഒന്ന് മുതൽ രണ്ട് രൂപ വരെയാണ് വില.

2006 മുതൽ 500-ലധികം പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യത്ത്, കോഴി കർഷകരെ വൻ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കാനും രോഗവ്യാപനം തടയാനും ഈ തദ്ദേശീയ വാക്സിൻ കരുത്തേകുമെന്ന് ചൗഹാൻ പറഞ്ഞു. ഭോപ്പാലിൽ 300 കോടി രൂപ ചെലവിൽ അത്യാധുനിക ലബോറട്ടറി സ്ഥാപിക്കുമെന്നും വാക്സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായാണ് ദില്ലിക്ക് പകരം ഭോപ്പാലിൽ തന്നെ വാക്സിൻ രാജ്യത്തിന് സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
India launches its first indigenous H5N1 bird flu vaccine developed by ICAR-NIHSAD Bhopal at just ₹1-2 per dose, aiding poultry farmers. (146 characters)
