അന്താരാഷ്ട്ര യാത്രകൾ നടത്തുന്നവർക്കായി വാട്സ്ആപ്പ് ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ട്രാവൽ ഇ-സിം (eSIM) ഡാറ്റ പ്ലാനുകൾ കണ്ടെത്താനും വാങ്ങാനും ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വിദേശയാത്രകളിൽ വിമാനത്താവളങ്ങളിൽ നിന്ന് പ്രാദേശിക സിം കാർഡുകൾ വാങ്ങുന്നതോ പബ്ലിക് വൈ-ഫൈയെ ആശ്രയിക്കുന്നതോ ഒഴിവാക്കാൻ ഈ സേവനം സഹായിക്കും. റിലയൻസ് ജിയോ, വെറൈസൺ, സ്മാർട്ട് ആക്സിയാറ്റ, സ്മാർട്ട് കമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുമായും ഇ-സിം സേവനദാതാക്കളുമായും ചേർന്നാണ് വാട്സ്ആപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലെ വാട്സ്ആപ്പ് ‘അക്കൗണ്ട്’ വിഭാഗം വഴി യാത്രക്കാർക്ക് തങ്ങൾ പോകുന്ന രാജ്യത്തെ ഡാറ്റ പ്ലാനുകൾ തിരഞ്ഞെടുക്കാനാകും. ട്രാവൽ ഇ-സിം ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാലും ഉപയോക്താക്കൾക്ക് തങ്ങളുടെ നിലവിലുള്ള ഫോൺ നമ്പറിൽ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാം. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഉടൻ തന്നെ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും, കൃത്യമായ തീയതിയോ ഡാറ്റ പ്ലാനുകളുടെ നിരക്കുകളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
WhatsApp partners with Reliance Jio, Verizon, and other telecom giants to allow international travelers to buy and activate travel eSIM data plans directly in the app.
