കേരളത്തിലെ ക്ഷീര സംരംഭകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയായി മിൽമയുടെ കാലിത്തീറ്റ വിലവര്‍ധനയും സബ്സിഡി നിര്‍ത്തലാക്കിയതും. മില്‍മ സബ്സിഡി എടുത്തു കളഞ്ഞു 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിപ്പിച്ചത്. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് കാരണം ഉല്‍പ്പാദനച്ചെലവ് കൂടിയത് കൊണ്ടാണ് കാലിത്തീറ്റ വില കൂട്ടേണ്ടി വന്നതെന്ന് മില്‍മയുടെ വിശദീകരണം . ഇതോടെ കേരളത്തിലെ ക്ഷീര സംരംഭകർ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയിലായി

കഴിഞ്ഞ ജൂണില്‍ പാല്‍വില വര്‍ധിപ്പിച്ചതിന് പിന്നാലെ മേഖലാ യൂണിയനുകളും സബ്സിഡി നല്‍കുന്നത് അവസാനിപ്പിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് കാലിത്തീറ്റ വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി വര്‍ധിച്ചു. നേരത്തേ 1,550 രൂപയായിരുന്ന കാലിത്തീറ്റയ്ക്ക് സബ്സിഡി ലഭിച്ചിരുന്നതിനാല്‍ കര്‍ഷകര്‍ക്ക് 1,350 രൂപയ്ക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ സബ്സിഡി നിലച്ചതോടെ ഇപ്പോള്‍ ഒരു ചാക്കിന് 1,750 രൂപ നല്‍കേണ്ട സാഹചര്യമാണുള്ളത്.
സ്വകാര്യ കാലിത്തീറ്റ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്സും അടുത്തിടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റച്ചെലവ് താങ്ങാനാകാത്ത നിലയിലേക്ക് ഉയരുകയാണ്. ദേശീയ എത്തനോള്‍-ബ്ലെന്‍ഡിംഗ് പദ്ധതിയുടെ ഭാഗമായി ചോളം ഉപയോഗിച്ച് എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വര്‍ധിച്ചത് കാലിത്തീറ്റ നിര്‍മ്മാണത്തിന് ആവശ്യമായ ചോളം ലഭിക്കുന്നതിന് തടസ്സമായി. മധ്യപൂര്‍വേഷ്യയില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അസംസ്കൃത വസ്തുക്കള്‍ സംഭരിക്കുന്നതിലെ നിലവിലുള്ള പ്രതിസന്ധികളെ രൂക്ഷമാക്കി.
കാര്‍ഷിക ഭൂമിയുടെ ലഭ്യതക്കുറവും കാലിത്തീറ്റ നിര്‍മ്മാണത്തിന് ആവശ്യമായ പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം കുറവായതും കാരണം അസംസ്കൃത വസ്തുക്കള്‍ക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രതികൂല കാലാവസ്ഥയും മറ്റ് വ്യവസായങ്ങളില്‍നിന്ന് വര്‍ദ്ധിച്ചുവരുന്ന മത്സരവും കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. എല്‍ നിനോ പ്രതിഭാസവും അതുമൂലമുണ്ടായ മഴക്കുറവും അസ്ഥിരമായ മണ്‍സൂണും പ്രധാന കാര്‍ഷിക മേഖലകളെ പ്രതികൂലമായി ബാധിച്ചു.
കാലിത്തീറ്റയ്ക്ക് മാത്രമല്ല, പശുക്കള്‍ക്ക് നല്കുന്ന മറ്റ് തീറ്റകള്‍ക്കും വില കുതിച്ചുയരുകയാണ്. പിണ്ണാക്ക് 50 കിലോ ചാക്കിന് 1,800 രൂപയായിരുന്നത് 2,750 രൂപയായി. ചോളപ്പൊടിക്ക് 1,300 രൂപയായിരുന്നത് മൂന്ന് മാസത്തിനിടെ 1,950 രൂപയായി. വൈക്കോലിനും ഒരു കെട്ടിന് കൂടിയത് 100 രൂപയാണ്. തിരുവനന്തപുരത്ത് 300 രൂപ വരെയായിരുന്ന 30 കിലോയുടെ ഒരു കെട്ടിന് ഇപ്പോള്‍ 400 രൂപയാണ്.
അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവ്, ഗതാഗതച്ചെലവ്, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ധനവ് കാരണമാണ് കാലിത്തീറ്റയുടെ വില കൂട്ടേണ്ടി വന്നതെന്ന് മില്‍മ വിശദീകരിക്കുന്നു . അവശ്യ ഘടകങ്ങളുടെയും പാക്കിംഗ് സാമഗ്രികളുടെയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
ഗുണമേډയുള്ള തീറ്റയുടെ ഉല്‍പ്പാദനവും ക്ഷീരകര്‍ഷകര്‍ക്ക് തടസ്സമില്ലാത്ത വിതരണവും ഉറപ്പാക്കാന്‍ കാലിത്തീറ്റ വില കൂട്ടേണ്ടിവന്നത് അനിവാര്യമാണെന്നും മില്‍മ വ്യക്തമാക്കി. നവംബര്‍ 17 മുതല്‍ മില്‍മ കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചിരുന്നു.
കാലിത്തീറ്റ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മില്‍മ അറിയിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് പ്രാദേശിക യൂണിയനുകള്‍ വഴി ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 100 രൂപ മുതല്‍ 200 രൂപ വരെ അധിക സബ്സിഡി നല്‍കുന്നുണ്ട്. ഉല്പ്പാദനച്ചെലവിലുണ്ടാകുന്ന വര്‍ധനവ് ക്ഷീരകര്ഷകരുടെമേല് അധിക സാമ്പത്തിക ബാധ്യതയായി അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ മില്‍മ ദീര്‍ഘകാലമായി ശ്രമിച്ചിരുന്നുവെന്നും ഈ ചെലവുകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മില്‍മ ചെയര്മാന് കെ.എസ് മണി പറഞ്ഞു.
Milma’s decision to increase cattle feed prices and withdraw subsidies has put Kerala’s dairy farmers under severe financial pressure. The price of a 50-kg bag of cattle feed has increased by ₹200 following the withdrawal of the subsidy. Milma attributed the price hike to rising raw material costs and increased production expenses. The move has forced dairy entrepreneurs across Kerala to explore alternative sources of cattle feed to sustain their businesses.
