സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് app fabs. യൂറോപ്യന്‍ മാര്‍ക്കറ്റിലുള്‍പ്പെടെ സാനിധ്യമുണ്ട് app fabsന്റെ പ്രോഡക്ടായ Beagle ന്. സൈബര്‍ സെക്യൂരിറ്റിയ്ക്കായി ഇന്ന് സ്കില്‍ഡ് എംപ്ലോയിസിനെ കിട്ടാനില്ലെന്നതാണ് പ്രധാന ചാലഞ്ചെന്ന് app fabs ceo Rejah Rahim പറയുന്നു.
എന്താണ് Beagle ?
നിലവില്‍ സൈബര്‍ സെക്യൂരിറ്റിയ്ക്കായി നടത്തേണ്ടി വരുന്ന ടെസ്റ്റിങ്ങിന് പകരക്കാരനാവുന്നതാണ് Beagles ആപ്പ്. സെക്യൂരിറ്റി പ്രശ്നങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- മെഷീന് ലേണിങ് എന്നിവയുടെ സഹായത്തോടെ പരിഹാരം കാണുകയാണ് Beagles. കമ്പനികള്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനിലേക്ക് Beagles സെക്യുരിറ്റി ഇന്റഗ്രേറ്റ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല പ്ലാറ്റ്ഫോമിന്റെ ഡവലപ്പ്മെന്റ് ഫേസില്‍ തന്നെ ടെസ്റ്റ് ചെയ്യാനും Beagles അവസരമൊരുക്കുന്നുണ്ട്. SaS പ്ലാറ്റ്ഫോമിലുള്ളതാണ് app fabs പ്രോഡക്ടുകള്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)
കാനഡയിലും Beagle ഹിറ്റ്
കാനഡയിലെ ബാങ്കുകള്‍ക്കും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വരെ സെക്യുരിറ്റി സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും app fabs ceo Rejah Rahim പറയുന്നു. പത്തു വര്‍ഷമായി സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2016ലാണ് app fabs കമ്പനി രൂപീകരിച്ചത്. സൈബര്‍ സെക്യൂരിറ്റി നേരിടുന്ന പ്രശ്നങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് app fabs ലക്ഷ്യമിടുന്നത്. വരും നാളുകളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് app fabs പ്രവര്‍ത്തനം വ്യാപിപ്പിക്കും. ( കൂടുതലറിയാന്‍ വീഡിയോ കാണാം)