കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച യംഗ് എന്‍ട്രപ്രണേഴ്സ് സമ്മിറ്റ് (യെസ്) കേരളത്തിലെ സംരംഭകത്വം കൊതിക്കുന്ന യുവമനസ്സുകള്‍ക്ക് തികച്ചും ആവേശമായി. ഡിസറപ്റ്റ് , ഡിസ്കവര്, ഡെവലപ്പ് (ത്രീഡി) എന്ന ആശയത്തില്‍ നടന്ന യെസില്‍ ഐടിക്ക് അപ്പുറമുളള സംരംഭക ആശയങ്ങളാണ് ഇക്കുറി നിറഞ്ഞുനിന്നത്.കേരളത്തിലെ വിവിധ ക്യാംപസുകളുകളില് നിന്നായി 2000 ത്തിലധികം കുട്ടികള്‍ സമ്മിറ്റില്‍ പങ്കെടുത്തു. പരമ്പരാഗത രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയണമെന്നും പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും യെസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
യുവ സംരംഭകര്‍ക്കുളള അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണെന്ന് സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. സംരംഭങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഡെവലപ്മെന്റ് ആക്ട് വൈകാതെ നിലവില്‍ വരും. പുതിയ സംരംഭങ്ങള്‍ക്ക് ഭൂമി ലഭ്യതയുടെ കുറവ് പരിഹരിക്കാന്‍ 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. യെസില്‍ എത്തിയ യുവസംരംഭകര്ക്ക് പുതിയ ഊര്‍ജ്ജം പകരുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും വാക്കുകള്‍.
ഐടി അധിഷ്ഠിതമായ ആശയങ്ങള്‍ക്കും അപ്പുറമുള്ള സാധ്യതകള്‍ കൂടി ഉള്‍പ്പെടുന്നതാണ് എന്‍ട്രപ്രണര്‍ഷിപ്പ് എന്ന് യെസ് വ്യക്തമാക്കുമ്പോള്‍ കെഎസ്ഐഡിസി കൂടുതല്‍ ഗൗരവമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ചെയര്മാന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു. ഐടിയില്‍ മാത്രമല്ല സ്റ്റാര്‍ട്ടപ്പുകളും യുവസംരംഭകരും ഉളളതെന്ന് തെളിയിക്കാനായതാണ് യെസിന്റെ വിജയമെന്ന് എംഡി ഡോ. എം ബീന ഐഎഎസ് പറഞ്ഞു. അമേരിക്കയിലെ സിലിക്കന്‍വാലിയില്‍ ഉള്‍പ്പടെ മിടുക്കരായ മലയാളി സംരംഭകര്‍ സ്വന്തമായി ഇടം കണ്ടെത്തുന്നത് അംഗീകാരമാണെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്രാജന് ഐഎഎസ് വ്യക്തമാക്കി. തൈറോകെയര്‍ ടെക്നോളജീസ് എംഡി ഡോ. ആരോക്യസ്വാമി വേലുമണി, എന്‍ട്രപ്രണറും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം എന്നവരുള്പ്പെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
ആശയം കൊണ്ടും പങ്കാളിത്തം കൊണ്ടും സൗത്ത് ഇന്‍ഡ്യയിലെ മികച്ച എന്‍ട്രപ്രണര്‍ സമ്മിറ്റിലൊന്നായി യെസ് 2017 മാറി. കൃഷി, ആരോഗ്യം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ബയോടെക്നോളജി, ഫുഡ് പ്രോസസ്സിംഗ് എന്നീ മേഖലകളില്‍ ഊന്നിയുള്ള സംരംഭകത്വ സാദ്ധ്യതകളെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദഗ്ധര്‍ സംസാരിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെയും കോളജ് വിദ്യാര്‍ത്ഥികളുടെയും ആശയങ്ങള്‍ പ്രകടമാക്കിയ എക്സിബിഷനും സമ്മിറ്റിനൊപ്പം നടന്നു. തേങ്ങയിടുന്ന യന്ത്രവും, പ്രതിരോധമേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന റോബോട്ടും, മാതാപിതാക്കള്‍ക്ക് സ്കൂള്‍ ബസിനെ ട്രാക്ക് തെയ്യാവുന്ന സോഫ്റ്റ് വെയറും യുവസംരംഭകരുടെ മികവ് വിളിച്ചറിയിക്കുന്നതായിരുന്നു.
The Yes Summit has witnessed the wholehearted participation of the youthful Kerala. The event turned out to be the best entrepreneur summit in the state. The summit, which put forward the idea ‘disrupt, discover, develop or 3 d, reflected the new entrepreneur policy of the state. Along with the summit, an exhibition that showcased novel ideas of various startups and college students was held. More than 2000 students from across various campuses in the state participated in the summit.