കോവിഡ് 19 എക്കണോമിക്ക് റെസ്പോണ്‍സ് ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കാന്‍ കേന്ദ്രം. കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ലക്ഷ്യം. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തിലാണ് ടാസ്ക്ക് ഫോഴ്സ് പ്രവര്‍ത്തിക്കുക. ഓഹരി ഉടമകളുള്പ്പടെ ഉള്ളവരില്‍ നിന്നും ഫോഴ്സ് അംഗങ്ങള്‍ ഫീഡ്ബാക്ക് എടുക്കും.
ടൂറിസം, ഏവിയേഷന്‍ എന്നീ സെക്ടറുകള്‍ക്കായി കേന്ദ്രം പാക്കേജ് നല്‍കിയേക്കും. കൊറോണ മൂലം ബിസിനസുകള്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണിത്. മാര്‍ച്ച് 22ന് ജനത കര്‍ഫ്യുവുമായി സഹകരിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. കൊറോണയെ അകറ്റാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് അനിവാര്യമെന്ന് പ്രധാനമന്ത്രി.