കൊറോണ ആഗോള ബിസിനസ്സിലുണ്ടാക്കിയ സാമ്പത്തിക കലാപത്തില്‍ 4000 കോടി ഡോളറിലധികമാണ് വാനിഷായിപ്പോയത്. ലോകം മുഴുവന്‍ വൈറസ്സിനെപ്പേടിച്ച് വീട്ടിലിരുന്നപ്പോള്‍ ഒരു ചൈനക്കാരന്‍ പണം വാരിക്കൂട്ടി. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വര്‍ക്ക് ഫ്രം ഹോമും ലോകം മുഴുവന്‍ നടപ്പായതോടെ വൈറസ് ഭീതിയെ ബിസിനസ്സാക്കി Zoom Video Communications ന്റെ ഫൗണ്ടര്‍ Eric Yuan. 2020 ആദ്യ മൂന്ന് മാസംകൊണ്ട് മാത്രം യുവാന്‍ ഉണ്ടാക്കിയത് 200 കോടി ഡോളിന്റെ അധിക നെറ്റ് വര്‍ത്താണ്. ബ്ലൂംബെര്‍ ഗ് ബില്ല്യണേഴ്‌സിന്റെ ഇന്‍ഡക്‌സനുസരിച്ച് ഇങ്ങനെ അമ്പരപ്പിച്ച് വളര്‍ന്ന ലോകത്തെ നാലാമത്തെ വ്യക്തിയാണ് യുവാന്‍. ഇപ്പോള്‍ 5.6 ബില്ല്യണ്‍ ഡോളറോടെ ലോകത്തെ സമ്പന്നരുടെ പട്ടികയിലെത്തി എറിക് യുവാന്‍. എല്ലാം കൊറോണ കൊണ്ടുവന്ന ഭാ ഗ്യം.
ക്ലിക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ്
ഓഫീസുകളും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്നുവേണ്ട എല്ലാം അടച്ചതോടെ വിര്‍ച്വല്‍ കോണ്‍ഫറന്‍സിം ഗും വെബ് മീറ്റിങ്ങുകളും ഒരു്ക്കി താരമാവുകയായിരുന്നു യുവാന്റെ Zoom’s osftware. ലോകം പഴയപോലെയാകാന്‍ ഇനി എത്ര നാള്‍ എടുക്കുമെന്ന് നിശ്ചയമില്ലാത്തത് കാരണം സൂം പോലെയുള്ള വെര്‍ച്വല്‍ മീറ്റീം ഗുകളുടെ യാഥാര്‍ത്ഥ്യത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് എറിക്കിന്റെ മൂല്യം ദിനം പ്രതി കൂടാനും കാരണമായി.
ലോകം കൊയ്‌തെടുത്ത ചൈനാക്കാരന്‍
എട്ട് തവണ എറിക്കിന്റെ വിസ മടക്കിയതാണ് അമേരിക്ക. പക്ഷെ സിലിക്കണ്‍ വാലി ഭ്രമം മൂത്ത ആ മനുഷ്യന്‍ ഒടുവില്‍ അവിടെ എത്തുക തന്നെ ചെയ്തു. കൃത്യം ഒരുവര്‍ഷം മു്‌നപാണ് എറിക്കിന്റെ സൂം കമ്മ്യൂണിക്കേഷന്‍ നാസ്ഡാക്കില്‍ IPO ലിസ്റ്റ് ചെയ്തത്. മികച്ച ഇനിഷ്യല്‍ പബ്‌ളിക് ഓഫറാണ് ആദ്യദിവസം തന്നെ സൂമിന് ലഭിച്ചതും. 2019 ല്‍ അമേരിക്കയില്‍ വിതച്ചു, കൃത്യം 1 വര്‍ഷം കൊണ്ട് ലോകമാകമാകം കൊയ്‌തെടുത്തു ആ ചൈനക്കാരന്‍ തുടങ്ങിയ സൂം.