കോവിഡ് വ്യാപനം മൂലം ബിസിസ് ഉള്‍പ്പടെയുള്ള മേഖലകള്‍ മരവിച്ചിട്ട് ഒരു മാസത്തിന് മുകളിലാകുകയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും അവസരങ്ങള്‍ ഏറെ ഒളിഞ്ഞ് കിടപ്പുണ്ട്. അത്തരം അവസരങ്ങള്‍ എപ്രകാരം കണ്ടെത്താമെന്നും എങ്ങനെ പ്രതിസന്ധിയിലും സര്‍വൈവ് ചെയ്യാമെന്നും ചാനല്‍ അയാം ഡോട്ട് കോം Lets Discover and Recover സെഷനിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് യൂണികോണ്‍ വെന്‍ച്വേഴ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ അനില്‍ ജോഷി.
ഈ വാക്കുകള്‍ കേള്‍ക്കാം
കൊറോണ എല്ലാ മേഖലയേയും സ്തംഭിപ്പിച്ചു
പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ ബാധിച്ചിരിക്കുന്നു
ഏവരെയും ഒരു പോലെ പ്രതിസന്ധിയിലായിരിക്കുന്നു
എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും അറിവില്ല
ഈ ഘട്ടത്തിലും ഇന്നൊവേറ്റീവായ ഐഡിയകള്‍ക്ക് സാധ്യതയുണ്ട്
ഓരോരുത്തരുടേയും മികവ് പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭമാണിത്
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെനഫിറ്റുണ്ടാകാനും സാധ്യത
ബിസിനസ് നഷ്ടം, വര്‍ധിച്ച ചെലവ് എന്നിവ നേരിടുന്നു
ഈ അവസരം കൃത്യമായി പ്രയോജനപ്പെടുത്തണം
ഇന്നൊവേറ്റീവായ ഐഡിയകള്‍ പരീക്ഷിച്ച് ബിസിനസ് മുന്നോട്ട് നയിക്കാനുളള അവസരമുണ്ട്
മികച്ചൊരു ഭാവി കാണാന്‍ സാധിക്കുന്നു
അല്പ കാലം മാത്രം പ്രതിസന്ധികള്‍ നിലനില്ക്കാം
എല്ലാ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികവ് പ്രകടിപ്പിക്കുവാന്‍ പറ്റിയ സമയം
സര്‍വൈവ് ചെയ്യുന്നതാരാണോ അവരാണ് യഥാര്‍ത്ഥ വിജയി