ലോക്ക് ഡൗണ്‍ കാലത്ത് ഡിജിറ്റ്ല് സാധ്യതകള്‍ ഏറ്റവും അധികം പരീക്ഷക്കപ്പെടുന്നത് ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ മേഖലയിലാണ്, പ്രത്യേകിച്ച് എഡ്യൂക്കേഷന്‍ സെക്ടറില്‍. കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദും ശില്പ രാജീവും ഐ ക്ലാസ് റൂം എന്ന സാസ് ഡെവലപ് ചെയ്തിരിക്കുകയാണ്. ഈ വിര്‍ച്വല്‍ ക്ലാസ് റൂം സോഫ്റ്റ് വെയറിന് മോട്ട്വാനി ജഡേജ നാഷണല്‍ ഹാക്കത്തോണില്‍ ഒന്നാം സ്ഥാനവും കിട്ടി.
നേടിയത് 10000 ഡോളര്‍
ഐ ക്ലാസ് റൂമിലൂടെ ലോകത്തെവിടെ നിന്നുമുള്ള യൂണിവേഴ്സിറ്റികളുമായും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായും വെര്‍ച്വലി കണക്ട് ചെയ്യാം, കണ്ണൂരിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് നാഷണല്‍ ഹാക്കത്തോണില്‍ പങ്കെടുത്ത് ഈ നേട്ടം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം. മോട്ട്വാനി ജഡേജ ഫാമിലി ഫൗണ്ടേഷന് നടത്തിയ കോഡ് 19 ഇന്ത്യ ഹാക്കത്തോണില്ലാണ് ഐ ക്ലാസ് റൂം എന്ന മോഡേണ്‍ വര്‍ച്വല്‍ ക്ലാസ് റൂമിന്റെ ഐഡിയ അവതരിപ്പിച്ച് 10000 ഡോളറിന്റെ ഫസ്റ്റ് പ്രൈസ് ഈ പ്രതിഭകള്‍ നേടിയത്.
ലക്ചര്‍ റെക്കോര്‍ഡിംഗ് മുതല്‍ ഓണ്‍ലൈന്‍ പ്രൊജക്ട് സബ്സമിഷന് വരെ
ലക്ചര്‍ റെക്കോര്‍ഡിംഗ് മുതല്‍ ഓണ്‍ലൈനായി തന്നെ അസേന്മെന്റുകളും പ്രോജക്ടുകളും സമര്‍പ്പിക്കാവുന്ന ഈ ഐഡിയ കോവിഡ് ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ രംഗത്തിന് മുതല്‍കൂട്ടാകും. ടെക് ഐഡിയകള്‍ക്ക് ഗ്ലോബല്‍ അക്സപ്റ്റെന്സ് ലഭിക്കുന്ന കാലത്ത് കണ്ണൂരിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നേടിയ ഈ വിജയം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഡീപ് ഫ്ളോ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ മെഷീന് ലേണിംഗ് ലീഡാണ് അഭിനന്ദ്. മെഷീന് ലേണിംഗില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ശില്പ.