ഇന്ത്യന്‍ ആര്‍മിയുടെ ട്രോളി
അവശ്യ സാധനങ്ങളുടെ ഡെലിവറിക്ക് റിമോട്ട് കണ്ട്രോള് ട്രോളി നിര്‍മ്മിച്ച് ഇന്ത്യന്‍ ആര്‍മി. ആര്‍മിയുടെ ഇലക്ട്രോണിക്സ് & മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ് ഡെവലപ്പ് ചെയ്തതാണിത്. 100 അടി ദൂരത്ത് നില്ക്കുന്ന ആള്‍ക്ക് ഇതു വഴി സാധനം ഡെലിവറി ചെയ്യാം. കോവിഡ് വ്യാപനം തടയാനും സോഷ്യല്‍ ഡിന്സ്റ്റന്സിംഗിനും സഹായിക്കും. ട്രോളിയില്‍ വാഷ് ബേസിനും ഡസ്റ്റ്ബിന്നും സജ്ജീകരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളിലും ഏറെ പ്രയോജനകരം.
കോവിഡ് കാലത്ത് DRDO സഹായം
സര്‍ജിക്കല്‍ മാസ്ക്ക് മുതല്‍ തെര്‍മല്‍ സ്കാനര്‍ വരെ ആര്‍മി നിര്‍മ്മിച്ച് കഴിഞ്ഞു. മെഡിക്കല്‍ പ്രഫഷണല്‍സിനായി Defence Research and Development Organisation ബയോസ്യൂട്ടും നിര്‍മ്മിച്ചിരുന്നു. DRDOയുടെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ സാനിട്ടൈസേഷന് എക്വിപ്മെന്റും വികസിപ്പിച്ചിരുന്നു.