രാജ്യത്തെ എംഎസ്എംഇ സെക്ടറുകള്‍ക്ക് കേന്ദ്രം പുതിയ നിര്‍വ്വചനം നല്‍കുന്നതോടെ താഴേത്തട്ടിലെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായ പാക്കേജുകളുടെ ഗുണം കൃത്യമായി ലഭിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ. സംരംഭം തുടങ്ങാന്‍ ചെലവാക്കിയ പണം അഥവാ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ സംരംഭങ്ങളെ തരംതിരിക്കുന്ന രീതി മാറ്റി സംരംഭങ്ങളുടെ ടേണ്‍ ഓവറിനെ അടിസ്ഥാനമാക്കി സൂക്ഷ്മ-ചെറുകിട-ഇടത്തരം എന്ന് കണക്കാക്കുകയാണ് ഇനി. അതിലേറ്റവും പ്രധാനം, നിര്‍മ്മാണ മേഖല, സേവന മേഖല എന്ന തരം തിരിവ് ഇനി എംഎസ്എംഇ മേഖലയില്‍ ഉണ്ടാകില്ല എന്നതാണ്.
ഇവ അറിഞ്ഞോളൂ
1 കോടിവരെ നിക്ഷേപം ഇറക്കിയതും, 5 കോടിക്ക് താഴെ വാര്‍ഷിക ടേണോവറുമുള്ള സംരംഭങ്ങളെ മൈക്രോ എന്റര്‍പ്രൈസുകളായി ഇനി കാണും.
സര്‍വ്വീസ് മേഖലിയില്‍ 10 ലക്ഷം വരെ മുടക്കിയവരെയും മാനുഫാക്ച്ചറിംഗില്‍ 25 ലക്ഷം നിക്ഷേപം ഇറക്കിയവരേയുമാണ് നേരത്തെ മൈക്രോ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
10 കോടിവരെ നിക്ഷേപം ഇറക്കിയതും, 50 കോടിക്ക് താഴെ വാര്‍ഷിക ടേണോവറുമുള്ള സംരംഭങ്ങളെ സ്‌മോള്‍ എന്റര്‍പ്രൈസുകളായി ഇനി കാണും.
സര്‍വ്വീസ് മേഖലിയില്‍ 2 കോടി വരെ മുടക്കിയവരെയും മാനുഫാക്ഷറിംഗില്‍ 5 കോടി വരെ നിക്ഷേപം ഇറക്കിയവരേയുമാണ് നേരത്തെ ചെറുകിട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സംരംഭം തുടങ്ങാന്‍ 20 കോടിവരെ നിക്ഷേപം ഇറക്കിയതും, 100 കോടിവരെ വാര്‍ഷിക ടേണോവറുമുള്ള സംരംഭങ്ങളെ മീഡിയം എന്റര്‍പ്രൈസുകളായി ഇനി കാണും.
സര്‍വ്വീസ് മേഖലിയില്‍ 5 കോടി വരെ മുടക്കിയവരെയും മാനുഫാക്ഷറിംഗില്‍ 10 കോടി വരെ നിക്ഷേപിച്ചവരേയുമാണ് നേരത്തെ മീഡിയം എന്റര്‍പ്രൈസായി കണക്കാക്കിയിരുന്നത്
എംഎസ്എംഇ നിര്‍വ്വചനം മാറ്റണമെന്നത് ഏറെനാളായുള്ള സംരംഭകരുടെ ആവശ്യമായിരുന്നു.
നിക്ഷേപം മാറുന്നതനുസരിച്ച് എംഎസ്എംഇ ബെനഫിറ്റ് നഷ്ടമാകുന്നുവെന്ന പരാതി ഇനി ഉണ്ടാകില്ല.
ടേണ്‍ ഓവര്‍ കൂടി പരിഗണിക്കുന്നതോടെ ആനുകൂല്യം നഷ്ടമാകാതെ മുന്നോട്ട് പോകാന്‍ സംരംഭകര്‍ക്കാകും