ലോകോത്തര റോഡ് നിർമ്മാണത്തിന് ഇന്ത്യ. ബ്രിട്ടനും യുഎസിനും ഒപ്പമെത്തുന്ന റോഡ് വികസനത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
22 green expresswayകളാണ് 2 വർഷത്തിനുളളിൽ പ്ലാൻ ചെയ്യുന്നതെന്ന് കേന്ദ്രം. 7,500 km ദൂരം ഉൾക്കൊളളുന്ന റോഡുകൾ 3.10 ലക്ഷം കോടിയുടെ പദ്ധതിയാണ്.
US, UK, Germany,Australia തുടങ്ങിയ രാജ്യങ്ങളിലെ ഹൈവേ നിലവാരം ഇന്ത്യയിലുമെത്തും.
ഒപ്റ്റിക്ക് ഫൈബർ, ഗ്യാസ് പൈപ്പ്ലൈൻ എന്നിവയും പുതിയ റോഡുകളുടെ ഭാഗമാകും.
ഏഴ് expresswayകൾ നിലവിൽ നിർമാണഘട്ടത്തിലേക്ക് കടന്നു. ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന Delhi-Mumbai Expresswayയും ഇതിലുണ്ട്.
മധ്യപ്രദേശിൽ 8,250 കോടിയുടെ Chambal Expressway ചർച്ചയിലാണ്. ജമ്മു കശ്മീരിൽ 2,379 കോടിയുടെ Z-Morh Tunnel project ഉടൻ ആരംഭിക്കും.