ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും, കേരള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിനും അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച Techgentsia Software Technologies ഇന്ത്യയിലെ ടെക്ക് കമ്പനികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല, മേക്ക് ഇൻ ഇന്ത്യയ്ക്ക് പിൻബലമേകാൻ ജോയ് സെബാസ്റ്റ്യൻ ഫൗണ്ടറായ Techgentsia വികസിപ്പിച്ച Vconsol ഇന്ത്യയുടെ ഒഫീഷ്യൽ വീഡിയോ കോൺഫ്രൻസിംഗ് ആപ്പ് ആകുമ്പോൾ രാജ്യത്തെ എല്ലാ സ്റ്റാർട്ടപ്പുകളും ടെക്നോളജി കമ്പനികളും കേൾക്കേണ്ടതാണ് ഈ നേട്ടം.
രാജ്യത്തിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ആപ്പ് ഇനി Vconsol ആണ്. ചേർത്തല പളളിപ്പുറം ഇൻഫോപാർക്കിലെ Techgentsia Software Technologies ന്റെ ഈ സ്വപ്നസംരംഭം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാണ്. മലയാളിയായ, ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു Vconsol വികസിപ്പിച്ചെടുത്തത്.
1 കോടി രൂപ പ്രൈസ് മണിയുള്ള കേന്ദ്ര സർക്കാരിന്റെ വീഡിയോ കോൺഫ്രൻസിംഗ് ചാലഞ്ചിൽ വിജയിച്ചാണ് Vconsol ഈ നേട്ടം സ്വന്തമാക്കിയത്. Zoho,HCL പോലെയുളള വമ്പൻമാരെ വീഴ്ത്തിയാണ് Techgentsia ഇന്ത്യയുടെ ഒഫീഷ്യൽ വീഡിയോ കോൺഫ്രൻസിഗ് ആപ്പായത്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ചലഞ്ചിൽ രണ്ടായിരത്തോളം കമ്പനികളാണ് പങ്കെടുത്തത്. അതിൽ നിന്ന് വളരെ സങ്കീർണ്ണമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിജയിച്ച് രാജ്യത്തെ മികച്ച വീഡിയോ കോൺഫ്രൻസിംഗ് ടെക്നോളജി അവതരിപ്പിക്കാനായതാണ് Vconsolന് നേട്ടമായത്
ഒരേ സമയം 80 പേർക്ക് നേരിട്ട് പങ്കെടുക്കാനും 300 പേർക്ക് വ്യൂ ചെയ്യാനും Vconsol അവസരം നൽകും. മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ ആപ്പ് സപ്പോർട്ട് ചെയ്യും. ഏറ്റവും മികച്ച കമ്മ്യൂണിക്കേഷൻ ഫീച്ചറുകളും ടെക്നോളജി സംവിധാനവുമാണ് വി കൺസോളിനെ വ്യത്യസ്തമാക്കുന്നത്
കേന്ദ്ര ഇലക്ട്രോണിക്സ് -ഐടി വകുപ്പ് നടത്തിയ ചലഞ്ചിലെ സമ്മാനമായി ഒരു കോടി രൂപയും രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ മൂന്ന് വർഷത്തെ കരാറുമാണ് Vconsol ലൂടെ Techgentsia നേടിയത്. പ്രധാനമന്ത്രിയുടെ Vocal for Local ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് ചലഞ്ച് സംഘടിപ്പിച്ചത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഏത്ര കുറഞ്ഞ ബാൻഡ് വിഡ്തിലും മികച്ച വീഡിയോ കോളിഗ് സൗകര്യമൊരുക്കുന്ന ടെക്നോളജിയുടെ ആർ ആന്റ് ഡിയിലാണ് Techgentsia ഇപ്പോൾ ശ്രദ്ധ കോടുക്കുന്നത്