മികച്ച സ്റ്റാർട്ടപ് എക്കോസിസ്റ്റം റാങ്കിങ്ങിൽ കേരളത്തിന് അംഗീകാരം.
തുടർച്ചയായ രണ്ടാം തവണയാണ് കേരളം ദേശീയ സ്റ്റാർട്ടപ് റാങ്കിംഗിൽ മുന്നിലെത്തുന്നത്.
സംരംഭകത്വ പ്രോത്സാഹനം, അനുയോജ്യമായ അന്തരീക്ഷം ഒരുക്കൽ എന്നിവയിലാണ് അംഗീകാരം.
രാജ്യത്തെ മികച്ച സ്റ്റാർട്ടപ് എക്കോസിസ്റ്റമുള്ള സംസ്ഥാനങ്ങളുടെ പട്ടിക കേന്ദ്രം പുറത്തിറക്കി.
സ്റ്റാർട്ടപ് ഇൻകുബേഷൻ, ഇന്നവേഷനുകളുടെ സ്കെയിലിംഗ് എന്നിവയിലും കേരളം മുന്നിൽ.
സ്റ്റാർട്ടപ് പ്രൊഡക്റ്റുകളുടെ പ്രൊക്യുർമെന്റിലും കേരളത്തിന് മികവ്.
കേന്ദ്ര വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പാണ് റാങ്കിംഗ് തയ്യാറാക്കിയത്.
ശക്തമായ സ്റ്റാർട്ടപ് എക്കോസിസ്റ്റം ബിൽഡ് ചെയ്യുന്നതിൽ ടോപ് പെർഫോർമറായാണ് തെരഞ്ഞെടുത്തത്.
കേരള സ്റ്റാർട്ടപ് മിഷനാണ് സംസ്ഥാനത്തെ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തെ നയിക്കുന്നത്.
കേരളത്തിന്റെ മികവ് കൂടുതൽ പേരെ സംരംഭക രംഗത്തേക്ക് വരാൻ പ്രേരിപ്പിക്കുമെന്ന് സിഇഒ സജി ഗോപിനാഥ്.