Micromax മൊബൈൽ വീണ്ടും മാർക്കറ്റിലേക്ക് വരുന്നു.
ആത്മനിർഭർ ഭാരത് സ്കീമിലൂടെയാണ് Micromax മൊബൈലിന്റെ തിരിച്ചു വരവ്.
2015ൽ ഇന്ത്യൻ വിപണിയിൽ തരംഗമായിരുന്നു മൈക്രോമാക്സ് മൊബൈൽ.
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ജനകീയമാക്കിയത് മൈക്രോമാക്സാണ്.
മാർക്കറ്റ് ഷെയറിന്റെ 22 ശതമാനവും മൈക്രോമാക്സ് കയ്യാളിയിരുന്നു.
ചൈനീസ് ബ്രാൻഡുകളായ OPPO, VIVO, ONE PLUS ഇവ മൈക്രോമാക്സിന് തടയിട്ടു.
ജിയോ 4G ലോഞ്ച് ചെയ്തതും മൈക്രോമാക്സിന് തിരിച്ചടിയായി.
2018 ൽ ചൈനീസ് സ്മാർട്ട്ഫോണുകൾ വിപണിയുടെ 67ശതമാനവും കയ്യടക്കി.
വിലക്കുറവ് ചൈനീസ് ബ്രാൻഡുകളുടെ സ്വീകാര്യത വർദ്ധിപ്പിച്ചു.
സാംസങ്ങിന്റെ ഫീച്ചേഴ്സ് വാഗ്ദാനം ചെയ്തിട്ടും മൈക്രോമാക്സ് രക്ഷപ്പെട്ടില്ല.
4 ജിയിൽ ചൈനയെ ആശ്രയിച്ചതും മൈക്രോമാക്സിന് തിരിച്ചടിയായി.
വിദേശബ്രാൻഡുകൾക്ക് ഇടയിലെ ഹോം ബ്രാൻഡ് ആയിരുന്നു മൈക്രോമാക്സ്
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നുമായിരുന്നു മൈക്രോമാക്സ് നിർമാണം.