സവാളയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു.
കയറ്റുമതിയിൽ കൂടിയതിനാൽ, ആഭ്യന്തര ക്ഷാമം ഉണ്ടാകാതിരിക്കാനാണിത്.
വിപണിയിലെ ദൗർലഭ്യവും വിലക്കയറ്റവും ഒഴിവാക്കുകയാണ് ലക്ഷ്യം.
ഏപ്രിൽ-ജൂലൈ കാലയളവിൽ കയറ്റുമതി 30% വർദ്ധിച്ചിരുന്നു.
ഉളളിയുടെ വില കുറഞ്ഞിരുന്നപ്പോൾ കയറ്റുമതി കൂടിയിരുന്നു.
ബംഗ്ലാദേശിലേക്കുളള കയറ്റുമതി 158 ശതമാനമാണ് വർധിച്ചത്.
ഡൽഹിയിൽ ഇപ്പോൾ ഒരു കിലോ ഉളളിയുടെ ചില്ലറവില 40 രൂപയാണ്.
സവാളയുടെ എല്ലാത്തരം വെറൈറ്റികൾക്കും നിരോധനം ബാധകമാണ്.
2020- സാമ്പത്തിക വർഷത്തിലെ മാത്രം കണക്കാണിത്.
കഴിഞ്ഞ വർഷവും കേന്ദ്രം ഉളളി കയറ്റുമതി നിരോധിച്ചിരുന്നു.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നിരോധനം.
ഡൽഹിയിൽ 80 രൂപ വരെ കഴിഞ്ഞ സെപ്റ്റംബറിൽ വില കൂടിയിരുന്നു.