Apple Inc. , ഇന്ത്യയുടെ വ്യവസായ ഉത്തേജന പാക്കേജിൽ ഇടം പിടിച്ചു.
ഇതോടെ ഇന്ത്യയിൽ മാനുഫാക്ചറിംഗ് കേന്ദ്രങ്ങൾ iPhone കൂട്ടും.
$6.6 billion ഡോളറിന്റെ പാക്കേജ് വൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ ലക്ഷ്യമിടുന്നു.
കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് പ്രോഗ്രാമിലൂടെയാണിത്.
Foxconn Technology, Wistron Corp, Pegatron Corp എന്നിവർ ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കും.
iPhone മാനുഫാക്ചറിംഗ് ഈ കമ്പനികളുടെ ചൈനീസ് നിർമ്മാണ യൂണിറ്റ് വഴിയാണ്.
കൊറിയൻ കമ്പനിയായ സാംസങ്ങും അന്തിമ പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
ചൈനയിൽ നിന്ന് മൊബൈൽ നിർമാണ വിപണി പിടിച്ചെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
മൊബൈൽ ഫോൺ നിർമാണ മേഖലയിൽ 150 ബില്യൺ നിക്ഷേപം കേന്ദ്രം ലക്ഷ്യമിടുന്നു.
വിദേശ കമ്പനികൾ 15,000 രൂപ മുതലുളള ഹാൻഡ്സെറ്റുകൾ നിർമിക്കാൻ തയ്യാറാകണം.
5 വർഷത്തിനുളളിൽ ആഗോള ഹാൻഡ്സെറ്റ് നിർമാണത്തിൽ ഇന്ത്യയെ ശക്തമാക്കും.
ആഭ്യന്തര വിൽപനയിൽ ലോകത്തിലെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ.