ബയോ ഡീഗ്രേഡബിൾ ബോട്ടിലുകളുമായി Bacardi എത്തുന്നു
Nodax PHA എന്ന പുതിയ ബയോപ്ലാസ്റ്റിക്കിൽ നിർമ്മിച്ച കുപ്പികൾ കമ്പനി ഉപയോഗിക്കും
ലോകത്തിലെ ഏറ്റവും ഇക്കോ ഫ്രണ്ട്ലി സ്പിരിറ്റ് ബോട്ടിലെന്ന് Bacardi അവകാശപ്പെടുന്നു
Danimer Scientific ആണ് Bacardi കമ്പനിക്കുവേണ്ടി ബോട്ടിൽ വികസിപ്പിച്ചത്
പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക് ബോട്ടിലുകൾ Bacardi പൂർണമായും ഉപേക്ഷിക്കും
സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്താണ് തീരുമാനം
ഓരോ വർഷവും വിൽക്കുന്ന 80 ദശലക്ഷം കുപ്പികൾ പെട്രോളിയം ബേസ്ഡ് പ്ലാസ്റ്റിക് ആണ്
പെട്രോളിയം അഅധിഷ്ഠിത പ്ലാസ്റ്റിക് ബോട്ടിലുകൾ ഡീഗ്രേഡ് ആകാൻ 400 വർഷമെടുക്കും
Nodax PHA ബോട്ടിൽ ഡീഗ്രേഡ് ചെയ്യാൻ 18 മാസം മാത്രം മതിയെന്ന് കമ്പനി
2010 മുതലാണ് ബയോ ഡീഗ്രേഡബിൾ ആകുന്നതിനുളള ശ്രമം Bacardi തുടങ്ങിയത്
പൊതുവെ Bacardi ബോട്ടിലുകൾ റീസൈക്കിൾ ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു
Related Posts
Add A Comment