2021 ജൂണിൽ Tesla ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിലെത്തും
അടുത്ത മാസം ആദ്യം തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട്
Model 3 സെഡാനാണ് ടെസ്ല ഇന്ത്യയിൽ അവതരിപ്പിക്കുന്നത്
2017ൽ അവതരിപ്പിച്ച Model 3 ക്ക് എൻട്രി പ്രൈസ് 55 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്
500 km റേഞ്ചുളള Model 3ക്ക് പരമാവധി 162 km വേഗതയാണുളളത്
3.1 സെക്കൻഡിനുള്ളിൽ കാറിന് പൂജ്യത്തിൽ നിന്ന് 100 km വേഗത കൈവരിക്കാനാകും
2021-22 ന്റെ ആദ്യ ക്വാർട്ടറിന്റെ അവസാനം കമ്പനി കാർ ഡെലിവറി ആരംഭിക്കും
ഇന്ത്യയിൽ ടെസ്ല കാറുകൾ ഡീലർഷിപ്പുകൾ വഴിയാകില്ല വിൽപന നടത്തുന്നത്
Completely Built Units (CBU) ആയി കാറുകൾ ഇറക്കുമതി ചെയ്യും
ഓൺലൈൻ സെയിലിനായിരിക്കും ടെസ്ല പ്രാമുഖ്യം നൽകുക
ഇന്ത്യയിലെ ലോഞ്ചിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
2016ൽ ബ്രാൻഡിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ ടെസ്ല പദ്ധതിയിട്ടിരുന്നു
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടെസ്ലയെ അന്ന് പിന്തിരിപ്പിച്ചത്
ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്നതാണ് ടെസ്ലയുടെ മോഡൽ 3 സെഡാൻ