സിലിക്കൺ വാലിയേയോ, ലണ്ടനേയോ മാത്രം സ്റ്റാർട്ടപ്പിന്റെ ഹബ്ബായി കണ്ട കാലം മാറിയിരിക്കുന്നു. ലോകത്ത് വളർന്ന് വരുന്ന അഞ്ച് ആഗോള സ്റ്റാർട്ട്-അപ്പ് ഹോട്ട്സ്പോട്ടുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇന്നൊവേഷൻ ഹോട്ട്സ്പോട്ടുകളായി മാറിയ സിംഗപ്പൂർ, ഇസ്രായേൽ, റിപ്പബ്ലിക് ഓഫ് കൊറിയ, ബ്രസീൽ, കെനിയ, എന്നീ അഞ്ച് രാജ്യങ്ങളാണത്. സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും അവർ എങ്ങനെ ആകർഷിക്കുന്നുവെന്നും ഓരോ സർക്കാരും സംരംഭകരെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെയും പിന്തുണയ്ക്കുന്നതിന് എന്തെല്ലാം നയങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും കാണാം. ഒപ്പം ലോകത്തെ വിവിധ കോണുകളിലെത്താൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനവുമാണ് ഈ ഡെസ്റ്റിനേഷനുകൾ
World Economic Forum ത്തിന്റെ Global Competitiveness Report ൽ മുന്നിലെത്തിയ രാജ്യമാണ് സിംഗപ്പൂർ. ഇൻഫ്രാസ്ട്രക്ചർ, ഹെൽത്ത്, ലേബർ മാർക്കറ്റ്, ഫിനാൻഷ്യൽ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രകടനം സിംഗപ്പൂരിനെ മുന്നിലെത്തിക്കുന്നു. ഇന്നവേഷൻ capabilityയിൽ രാജ്യം 13-ാം സ്ഥാനത്താണ്. ഒപ്പം സംരംഭകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളും ഇവിടെയുണ്ട്. സിംഗപ്പൂരിലേക്ക് സ്റ്റാർട്ടപ്പുകളെയും സ്ക്കില്ലിനേയും ആകർഷിക്കുന്നതിനായി വിവിധ സ്റ്റാർട്ടപ്പ് ഫ്രണ്ട്ലി നയങ്ങൾ സർക്കാർ നടപ്പാക്കുന്നു. സർക്കാർ പിന്തുണയുളള പദ്ധതികളുടെ വിവിധ വശങ്ങൾ ഏകീകരിക്കുന്നതിനായി 2017 ൽ ആരംഭിച്ച Startup SG മറ്റൊരു ഉദാഹരണമാണ്. ഇതിനായി 110 മില്യൺ ഡോളർ വരെ നീക്കിവച്ചിട്ടുണ്ട്. Startup SG സംരംഭകർക്ക് മെന്റർഷിപ്പ് സപ്പോർട്ടും സ്റ്റാർട്ട്-അപ്പ് ക്യാപിറ്റലും നൽകുന്നു. ഗവൺമെന്റിന്റെ ശക്തമായ പിന്തുണയും പ്രൈവറ്റ് ഫിനാൻസിംഗ് ഇക്കോസിസ്റ്റവും ചേർന്ന് സിംഗപ്പൂരിലെ ഇൻവെസ്റ്റ്മെന്റ് 2017 ലെ 2.39 ബില്യൺ ഡോളറിൽ നിന്ന് 2019 ൽ 8 ബില്യൺ ഡോളറായി ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക്, ഡീപ് ടെക് ഇന്നൊവേഷൻ ഫെസ്റ്റിവൽ ആയ Singapore Fintech Festival, Singapore Week of Innovation and Technology എന്നിവ പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിനും പ്രതിഭയുള്ള സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കുന്നതിനുമുളള അവസരമാണ്.
ഒരിക്കലും ഉറങ്ങാത്ത നഗരം എന്നും വിളിപ്പേരുളള ടെൽ അവീവ് ഇസ്രയേലിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമാണ്. ഡീപ് ടെക്നോളജികളുടെ ഗ്ലോബൽ ലീഡറും പ്രതിശീർഷ സ്റ്റാർട്ടപ്പുകളുടെ നിരക്കിൽ ആഗോളതലത്തിൽ ഏററവും ഉയർന്ന കോൺസെൻട്രേഷനും ഉളള രാജ്യം. ലോകത്തെ പവർഹൗസായി മാറുകയെന്ന ലക്ഷ്യത്തോടെ വാട്ടർ, അഗ്രീകൾച്ചർ, ICT എന്നിവയിൽ വളരെ മുൻപേ തന്നെ ഇന്നവേഷൻ തുടങ്ങിയിട്ടുണ്ട്. ആഗോള ടെക് ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ഇസ്രായേലിൽ വലിയ അവസരങ്ങളും സാധ്യതകളും കണ്ടു. നിക്ഷേപത്തിലൂടെയും ഏറ്റെടുക്കലിലൂടെയും രാജ്യത്തെ സ്റ്റാർട്ടപ്പുകളെ ഇവർ പിന്തുണയ്ക്കുന്നു. സ്റ്റാർട്ടപ്പ് നേഷനായി ഇസ്രയേലിനെ നില നിർത്തുന്നതിൽ ഇന്നവേഷൻ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതും ഗ്രാന്റ്, ഫിനാൻഷ്യൽ സപ്പോർട്ട് ഇവ നൽകുന്നതും പ്രോഗ്രാം, പോളിസി, നിയമം ഇവയെല്ലാം രൂപീകരിക്കുന്നതും ഇന്നൊവേഷൻ അതോറിറ്റി ഓഫ് ഇസ്രായേൽ ആണ്. സോഫ്റ്റ് വെയർ, ഇൻറർനെറ്റ്, ലൈഫ് സയൻസ്, സെമി കണ്ടക്ടർ തുടങ്ങിയവയിൽ വൻ തോതിലെത്തിയ വിദേശ മൂലധന നിക്ഷേപമാണ് ഇതിനിടയാക്കിയത്. AIകമ്പനികളിലും സൈബർ സെക്യുരിറ്റി, ലൈഫ് സയൻസ്, ഫിൻടെക് എന്നിവയിലെ നിക്ഷേപത്തിലും ഗണ്യമായ വർധനയുണ്ടായി. ആഗോളതലത്തിൽ AI സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇസ്രായേൽ മൂന്നാം സ്ഥാനത്താണ്.
‘miracle on the Han River’ എന്ന വിശേഷണത്തോടെ കൊറിയയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു. ഇത് ഈ രാജ്യത്തെ വികസ്വര രാജ്യങ്ങളിൽ നിന്ന് വികസിത രാജ്യമാക്കി മാറ്റി. Tech Incubator Program for Start-ups എന്ന സർക്കാർ നേതൃത്വത്തിലുള്ള ഇൻകുബേഷൻ പ്രോഗ്രാം സ്റ്റാർട്ടപ്പുകളെ കണ്ടെത്തുകയും ഗവൺമെന്റ് ഫണ്ടിംഗിലൂടെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. യാതൊരു ഇക്വിറ്റിയും എടുക്കാതെ നൂലാമാലകളില്ലാതെ സർക്കാർ നൽകുന്ന ഈ ഫണ്ടിലൂടെ സ്റ്റാർട്ടപ്പുകൾക്ക് പരാജയത്തെക്കുറിച്ച് ആശങ്കപ്പെടാതെ സംരംഭകരായി മുന്നേറാം. MSME സ്റ്റാർട്ടപ്പ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മൊത്തം എട്ട് സർക്കാർ മന്ത്രാലയങ്ങൾ 2.1 ബില്യൺ ഡോളർ വിലമതിക്കുന്ന 81 വെഞ്ച്വർ ഫണ്ടുകൾ സമാഹരിക്കാൻ പദ്ധതിയിടുന്നു.
അതുപോലെ, ആഫ്രിക്കയിലെ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിലെ ഡൈനാമിക് ഗ്രോത്തിന് ചുക്കാൻ പിടിക്കുകയാണ് കെനിയ. മാതൃഭാഷ ഇംഗ്ലീഷ് ആണെന്നത് ഒരു പ്ലസ് പോയന്റാണ് കെനിയയ്കക്. ഇത് നിരവധി സ്റ്റാർട്ടപ്പുകളുടെ ആസ്ഥാനമായി കെനിയയെ മാറ്റുന്നു.മൊബൈൽ അധിഷ്ഠിത ബിസിനസ്സ് മോഡലുകൾക്ക് ഗുണകരമാകുന്ന റിലയബിളായ ഇൻറർനെറ്റും മികച്ച ഓൺലൈൻ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചറും കെനിയയിലുണ്ട്. 5G ഏറ്റവും ആദ്യം വിന്യസിക്കപ്പെടുന്ന വളരുന്ന വിപണികളിലൊന്നാണ് കെനിയ. അതുകൊണ്ട് തന്നെ ആഫ്രിക്കയിൽ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ച മൊത്തം ഫണ്ടിന്റെ അളവിലും ഡീലുകളുടെ എണ്ണത്തിലും കെനിയ ആഫ്രിക്കയിൽ രണ്ടാം സ്ഥാനത്താണ്.
ലോകത്തെ മികച്ച 30 ആഗോള സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിൽ ലാറ്റിനമേരിക്കയിലെ ഏക നഗരമാണ് സാവോ പോളോ. അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപകരിൽ നിന്നുള്ള വിപുലമായ ഫണ്ടിംഗ് സ്റ്റാർട്ടപ്പുകൾക്ക് ധാരാളമായി ലഭിക്കുന്നു. രാജ്യത്തിന്റെ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം വളർത്തുന്നതിന് സർക്കാർ വിവിധ നയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇന്നവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ Brazilian Digital Transformation Strategy 2018ലാണ് കൊണ്ടു വന്നത്. ബ്രസീലിയൻ സ്റ്റാർട്ട്-അപ്പ് ലാൻഡ്സ്കേപ്പിൽ മുന്നിലുളളത് ഫിൻടെക് ഇൻഡസ്ട്രിയാണ്. ഡീലുകളുടെ എണ്ണവും ഇൻവെസ്റ്റ്മെന്റ് തുകയും ഇവിടെ മുന്നിട്ട് നിൽക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതു മുഖച്ഛായ നൽകി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള നിരവധി സൊല്യൂഷനുകൾ ന്യൂ ഏജ് സ്റ്റാർട്ടപ്പുകൾ ബ്രസീലിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്.