ക്രിപ്റ്റോകറൻസി രാജ്യത്തെ സമ്പദ്ഘടനയുടെ സ്ഥിരതയെ ബാധിക്കുമെന്ന് RBI ഗവർണർ സാമ്പത്തിക സ്ഥിരതയ്ക്ക് വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് RBIക്ക് ആശങ്കയുണ്ട് RBIയുടെ ആശങ്ക സർക്കാരിനെ അറിയിച്ചതായും ഗവർണർ ശക്തികാന്തദാസ് രാജ്യത്ത് ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിനുളള ശ്രമത്തിലാണ് RBI ഡിജിറ്റൽ കറൻസിക്കായുളള സാങ്കേതിക-നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ് അതേസമയം ബ്ലോക്ക്ചെയിൻ ടെക്നോളജി വ്യത്യസ്തമെന്നും ഗുണകരമാണെന്നും RBI ഗവർണർ പ്രൈവറ്റ് ഡിജിറ്റൽ കറൻസി, വെർച്വൽ കറൻസി, ക്രിപ്റ്റോകറൻസി ഇവയ്ക്ക് രാജ്യത്ത് പ്രചാരമേറി റെഗുലേറ്റർമാരും സർക്കാരുകളും ഈ കറൻസികളെക്കുറിച്ച് സംശയത്തിലും ആശങ്കയിലുമാണ് ക്രിപ്റ്റോ കറൻസി നിരോധനത്തിനുളള നിയമം കൊണ്ടു വരാനുളള നീക്കത്തിലാണ് കേന്ദ്രം നിയമം പാസായാൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ആദ്യ പ്രധാന ഇക്കോണമിയാകും ഇന്ത്യ