ട്വിറ്റർ നിരോധിച്ച നൈജീരിയയിൽ ചുവടുറപ്പിച്ച് ഇന്ത്യൻ ട്വിറ്റർ Koo
ട്വിറ്റർ നൈജീരിയ അനിശ്ചിതകാലത്തേക്ക് നിരോധിച്ചതാണ് Koo വിന് വഴി തുറന്നത്
പ്രസിഡന്റ് Muhammadu Buhari യുടെ ട്വീറ്റ് ഡിലീറ്റ് ചെയ്തതാണ് ട്വിറ്ററിന് തിരിച്ചടിയായത്
ട്വിറ്ററിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചു
ട്വിറ്റർ ഒഴിവാകുന്നത് നൈജീരിയയിൽ Koo വിന് പ്രവർത്തനം വ്യാപിപ്പിക്കാൻ തുണയാകും
നൈജീരിയയിലെ പ്രാദേശീക ഭാഷകൾ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുമെന്ന് Koo CEO Aprameya Radhakrishna
റുവാണ്ട, ഫിലിപ്പൈൻസ്, നൈജർ, പെറു, പരാഗ്വേ എന്നിവിടങ്ങളിലും Koo ഇപ്പോൾ ലഭ്യമാണ്
നൈജീരിയയിൽ പ്രവർത്തനം തടഞ്ഞതിൽ അതീവ ആശങ്കയുണ്ടെന്ന് ട്വിറ്റർ വ്യക്തമാക്കിയിരുന്നു
ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസ് റെയ്ഡിന് ശേഷം Koo ഡൗൺലോഡ് രാജ്യത്ത് അഞ്ചിരട്ടി വർദ്ധിച്ചിരുന്നു