PPP മോഡലിന് പ്രോത്സാഹനം നൽകാൻ മന്ത്രാലയങ്ങൾക്ക് ആഹ്വാനവുമായി ധനമന്ത്രി നിർമല സീതാരാമൻ
കൂടുതൽ പ്രായോഗികമായ പ്രോജക്ടുകൾക്ക് PPP മോഡൽ പിന്തുടരാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം
ക്യാപിറ്റൽ എക്സ്പെൻഡിച്ചറിനേക്കാൾ കൂടുതൽ ചിലവഴിക്കാൻ ശ്രമിക്കാമെന്ന് മന്ത്രാലയങ്ങളോട് ധനമന്ത്രി
MSME കുടിശ്ശികയിൽ എത്രയും വേഗം ക്ലിയറൻസ് നൽകാൻ മന്ത്രാലയങ്ങളോടും CPSEകളോടും നിർദ്ദേശിച്ചു
പാൻഡെമികിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ മെച്ചപ്പെട്ട CAPEX നിർണായക പങ്ക് വഹിക്കും
2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് 5.54 ലക്ഷം കോടി രൂപയുടെ മൂലധന വിഹിതം നൽകി
2020-21 ലെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് 34.5 ശതമാനം വർധന ആണിത്
അടിസ്ഥാന സൗകര്യ ചെലവുകൾ ഉയർത്തുന്നതിന് സ്വകാര്യമേഖലയ്ക്ക് എല്ലാ പിന്തുണയും നൽകണം
മന്ത്രാലയങ്ങൾ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ ലക്ഷ്യങ്ങളേക്കാൾ കൂടുതൽ കൈവരിക്കാൻ ശ്രമിക്കണം
മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള ബജറ്റിലെ ശ്രമങ്ങൾ പൊതുമേഖലാ സംരംഭങ്ങൾ പൂർത്തീകരിക്കണം
പദ്ധതികൾക്ക് ധനസഹായം ലഭിക്കുന്നതിന് മന്ത്രാലയങ്ങൾ സജീവമായി പ്രവർത്തിക്കണമെന്നും ധനമന്ത്രി
സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സുപ്രധാന പദ്ധതികളുടെ ചെലവ് വർധിപ്പിക്കണമെന്നും നിർദ്ദേശം
പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളുമായി അവലോകനം നടത്താനും നിർദ്ദേശിച്ചു
പ്രധാന പദ്ധതികൾ വേഗത്തിലാക്കാൻ ഡാറ്റാ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടു
ഇൻഫ്രാസ്ട്രക്ചർ സംബന്ധിച്ച് മന്ത്രാലയങ്ങളും വകുപ്പുകളുമായി ധനമന്ത്രിയുടെ 5-ാം അവലോകന യോഗമാണിത്
PPP മോഡലിന് പ്രോത്സാഹനം നൽകാൻ മന്ത്രാലയങ്ങൾക്ക് ആഹ്വാനവുമായി ധനമന്ത്രി നിർമല സീതാരാമൻ
Related Posts
Add A Comment