ആഗോള ചിപ്പ് ക്ഷാമത്തെ തുടർന്ന് ലാപ്ടോപ്പ്, പ്രിന്ററുകൾ എന്നിവയുടെ വില ഉയരുന്നു
സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള ഡിവൈസുകളും വിലക്കയറ്റ ഭീഷണിയിലാണ്
ചിപ്പ് നിർമ്മാതാക്കൾ PC, gadget ബ്രാൻഡുകളിൽ നിന്ന് വലിയ വിലയാണ് ഈടാക്കുന്നത്
ചില ജനപ്രിയ ലാപ്ടോപ്പ് കമ്പ്യൂട്ടർ മോഡലുകളുടെ വില കഴിഞ്ഞ രണ്ട് മാസത്തിൽ കാര്യമായി ഉയർന്നു
ആമസോണിൽ മികച്ചരീതിയിൽ സെൽ ചെയ്യുന്ന ഗെയിമിംഗ് ലാപ്ടോപ്പാണ് ASUSTek ന്റേത്
ഇതിന്റെ വില ഈ മാസം 900 ഡോളറിൽ നിന്ന് 950 ഡോളറായി ഉയർന്നു
HP Chromebook ന്റെ വില 220 ഡോളറിൽ നിന്ന് 250 ഡോളറായി ഉയർന്നു
ഒറ്റവർഷത്തിൽ HP PC യുടെ വില 8 ശതമാനവും പ്രിന്റർ വില 20 ശതമാനത്തിലധികവും കൂടിയിട്ടുണ്ട്
കമ്പോണന്റ്സ് ഷോർട്ടേജാണ് വില വർദ്ധന കാരണമെന്ന് HP ചീഫ് എക്സിക്യൂട്ടീവ് എൻറിക് ലോറസ്
പുതിയ സാഹചര്യത്തിൽ വില പുനർ നിർണ്ണയിക്കുമെന്ന് ഡെൽ CFO തോമസ് സ്വീറ്റ്
Digi-Key Electronics, സെമികണ്ടക്ടറുമായി ബന്ധപ്പെട്ട കമ്പോണന്റ്സിന്റെ വില 15% ഉയർത്തി
യുഎസിലെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പോണന്റ്സ് വിതരണക്കാരിൽ ഒന്നാണ് Digi-Key Electronics
ഏപ്രിലിൽ ലോകത്ത് ആകെ വിറ്റത് ഏകദേശം 100 ബില്ല്യൺ സെമികണ്ടക്റ്റേഴ്സ് ആണ്
Related Posts
Add A Comment